Latest NewsIndia

ആ മൂന്ന് പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യണം; നരേന്ദ്രമോദിയുടെ കാഴ്ചപ്പാടിനെ പ്രകീര്‍ത്തിച്ച്‌ പി ചിദംബരം

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിന പ്രസംഗത്തിലെ മൂന്ന് കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി പി ചിദംബരം. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ മൂന്ന് പ്രഖ്യാപനങ്ങളെ നമ്മൾ എല്ലാവരും സ്വാഗതം ചെയ്യണം. അണുകുടുംബം എന്ന ദേശഭക്തിയുള്ള ചുമതലയാണ്, സമ്പത്തുണ്ടാക്കുന്നവരെ ബഹുമാനിക്കണം, പ്ലാസ്റ്റിക്കിന്റെ ഒറ്റത്തവണ ഉപയോഗം വേണ്ടെന്ന് വയ്ക്കണം എന്ന് ചിദംബരം വ്യക്തമാക്കി. ട്വീറ്റുകളിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തിൽ പ്രതികരിച്ചത്.

Read also: രാഷ്ട്രീയ അസ്ഥിരത സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്ന് പി ചിദംബരം

ഈ മൂന്ന് പ്രഖ്യാപനങ്ങളില്‍ രണ്ടാമത്തേത് ഉച്ചത്തിലും വ്യക്തതയോടെയും കേന്ദ്ര ധനകാര്യ മന്ത്രിയും അവരുടെ കീഴിലുള്ള നികുതി വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷകരും കേട്ടിരിക്കും എന്ന് വിശ്വസിക്കുന്നു. ഒന്നാമത്തെയും മൂന്നാമത്തെയും പ്രഖ്യാപനങ്ങളുടെ കാര്യത്തില്‍ ജന മുന്നേറ്റം ആവശ്യമാണ്. താഴേത്തട്ടില്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് വേണ്ടി ആത്മാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കാന്‍ തയ്യാറാവുന്ന നിരവധി സംഘടനകളുണ്ടെന്നും ചിദംബരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button