
ആന്‍റിഗ്വ: ഐസിസി അടുത്തിടെ പരിഷ്‌കരിച്ച ടെസ്റ്റ് ജഴ്‌സിയില്‍ ഇന്ത്യന്‍ താരങ്ങളെ കാണാനായിരുന്നു ഇന്ത്യ- വിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്‌ക്കായി ആകാംക്ഷയോടെ ആരാധകർ കാത്തിരുന്നത്. ടെസ്റ്റ് ചരിത്രത്തിലാദ്യമായി താരങ്ങളുടെ പേരും നമ്പറും ആലേഖനം ചെയ്ത ജഴ്‌സിയാണിത്. മത്സരത്തിന് മുന്നോടിയായി താരങ്ങളുടെ പുത്തന്‍ ജഴ്‌സിയുടെ ചിത്രങ്ങള്‍ ടീം ഇന്ത്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിടുകയുണ്ടായി. വിരാട് കോഹ്ലി, ഉപനായകന്‍ അജിങ്ക്യ രഹാനെ, യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത്, ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാന്‍ ചേതേശ്വര്‍ പൂജാര, സ്‌പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് ഇന്ത്യ- വിന്‍ഡീസ് പരമ്പര നടക്കുന്നത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ആന്‍റിഗ്വയില്‍ നാളെ ആരംഭിക്കും.
Read also: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് വധഭീഷണി; മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ
Post Your Comments