ന്യൂ ഡൽഹി : ഐഎന്‍എക്സ് മീഡിയ അഴിമതിക്കേസില്‍ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായ പി ചിദംബരം അറസ്റ്റിൽ. ഏറെ നാടകീയ നീക്കങ്ങൾക്കൊടുവിലാണ് സിബിഐ സംഘം ഡൽഹി ജോർബാഗിലെ വീട്ടിൽ നിന്നും ചിദംബരത്തെ അറസ്റ്റ് ചെയ്തത്. കോൺഗ്രസ് ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയ ശേഷം അൽപസമയം മുൻപായിരുന്നു ചിദംബരം വീട്ടിൽ എത്തിയത്. അഭിഭാഷകരായ കപിൽ സിബിലും, മനു അഭിഷേക് സിംഗ്‌വിയും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഈ സമയം സിബിഐ സംഘവും എൻഫോഴ്‍സ്മെന്‍റ് സംഘവും ചിദംബരത്തിന്‍റെ വീട്ടിലെത്തി. എന്നാൽ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറന്നില്ല. ഇതോടെ ഇവർ മതിൽ ചാടിക്കടക്കുകയും അറസ്റ്റിലേക്ക് നീങ്ങുകയുമായിരുന്നു.
Delhi: P Chidambaram taken away in a car by probe agency officials. pic.twitter.com/8mtu0Lph9r
— ANI (@ANI) August 21, 2019
Delhi: P Chidambaram taken away in a car by probe agency officials. pic.twitter.com/g6LgcfDyMj
— ANI (@ANI) August 21, 2019
താന്‍ നിയമത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നാണ് എഐസിസി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ പി.ചിദംബരം പറഞ്ഞത്. അറസ്റ്റില്‍ നിന്ന് പരിരക്ഷ തേടുക മാത്രമാണ് താന്‍ ചെയ്തത്. തനിക്കെതിരെ ഒരു കോടതിയിലും കുറ്റുപത്രം നിലവിലില്ല. കേസില്‍ താനോ തന്റെ കുടുംബാംഗങ്ങളോ പ്രതികളല്ല. നിയമത്തിലും നീതിന്യായ വ്യവസ്ഥയിലും തനിക്ക് വിശ്വാസമുണ്ടെന്നും അന്വേഷണ ഏജന്‍സികളും നിയമത്തെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Also read : വീടിന്‍റെ ഗേറ്റ് പൂട്ടി ചിദംബരം, സിബിഐ മതിൽ ചാടിക്കടന്നു
Post Your Comments