KeralaLatest News

27കാരനുമായി ടിക് ടോക് പ്രണയം : കാമുകനൊപ്പം വീട് വിട്ടിറങ്ങിയ യുവതി വിവാഹിതയാണെന്ന കാര്യം മറച്ചുവെച്ചു : യുവതിയുടെ കാര്യങ്ങള്‍ അറിഞ്ഞതോടെ യുവാവും കയ്യൊഴിഞ്ഞു

മലപ്പുറം: 27കാരനുമായി ടിക് ടോക് പ്രണയം തലയ്ക്കുപിടിച്ച യുവതി വിവാഹിതയും കുട്ടികളും ഉണ്ടെന്നുള്ള കാര്യം മറച്ചുവെച്ച് കാമുകനൊപ്പം വീട് വിട്ടിറങ്ങി. എന്നാല്‍ യുവതിയുടെ കാര്യങ്ങള്‍ അറിഞ്ഞതോടെ യുവാവും കയ്യൊഴിഞ്ഞു . യുവാവ് കയ്യൊഴിഞ്ഞതോടെ ഗത്യന്തരമില്ലാതെ യുവതി യുവാവിനെതിരെ പീഡനത്തിന് പരാതി നല്‍കുകയും ചെയ്തു. മലപ്പുറം മഞ്ചരിയിലാണ് സംഭവം. ടിക് ടോക്കിലൂടെ പരിചയപ്പെട്ട സുഹൃത്തുമായി പ്രണയത്തിലായതോടെ ഗള്‍ഫിലുള്ള ഭര്‍ത്താവിനെയും മക്കളേയും വേണ്ടെന്നുവെച്ചാണ് 24കാരി കാമുകനൊപ്പം വീടുവിട്ടിറങ്ങിയത്.

Read Also : ടിക് ടോക്ക് ഉപയോഗം ഭർത്താവ് വിലക്കിയതിന് യുവതി വീഡിയോ പോസ്റ്റ് ചെയ്ത് ജീവനൊടുക്കി

യുവതിയുടെ പരാതിയ തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിനെ ഇന്നലെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വള്ളുവമ്പ്രം സ്വദേശി കറളിക്കാടന്‍ മുഹമ്മദ് ആസിഫ് (27)നെയാണ് സി ഐ സി അലവി അറസ്റ്റ് ചെയ്തത്.

Read Also : 12 കാരന്റെ ജീവനെടുത്ത് ടിക് ടോക് ചലഞ്ച്; മരിച്ചത് വീഡിയോ എടുക്കുന്നതിനിടെ

കാമുകനൊപ്പം പോകാന്‍ യുവതി ഗള്‍ഫിലുള്ള ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനവും നേടിയിരുന്നു. പാലക്കാട് ഒറ്റപ്പാലം പത്തിരിയാല്‍ സ്വദേശിനിയായ യുവതിക്ക് ഭര്‍ത്താവും എട്ട്, അഞ്ച് വയസ്സ് പ്രായമുള്ള രണ്ട് മക്കളുണ്ടെന്നതും നേരത്തെ തന്നെ അറിയിച്ചില്ലെന്ന് പറഞ്ഞ് കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവതി പരാതിയുമായി രംഗത്തുവന്നത്.ഇതോടെയാണ് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി യുവതിയും രംഗത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button