
അരിയല്ലൂര്‍: തമിഴ് നാട്ടിലെ അരിയല്ലൂരിൽ ഭർത്താവ് ടിക് ടോക്ക് ഉപയോഗം വിലക്കിയതിന് യുവതി ആത്മഹത്യ ചെയ്തു. അനിത എന്ന 24 കാരിയാണ് ടിക് ടോക്കില്‍ വീഡിയോ ഇടുന്നത് ഭര്‍ത്താവ് പഴനിവേല്‍ വിലക്കിയതിനെ തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ടിക് ടോക്കിന് അടിമയായ അനിത മക്കളെ ശ്രദ്ധിക്കാത്ത വിവരം ബന്ധുക്കള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് പഴനിവേലിനെ അറിയിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നാണ് പഴനിവേല്‍ അനിതയോട് ടിക് ടോക്ക് ഉപയോഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ മരിക്കുന്നതിന് മുമ്ബ് അനിത തന്നെ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. വെളുത്ത കുപ്പിയില്‍ നിന്ന് ഇരുണ്ട നിറത്തിലുള്ള ഒരു ദ്രാവകം കുടിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഭര്‍ത്താവ് വിലക്കിയതില്‍ മനംനൊന്താണ് അനിത ആത്മഹത്യ ചെയ്തത്.നാലുവയസ്സുള്ള പെണ്‍കുട്ടിയും രണ്ടുവയസ്സുകാരന്‍ മകനെയും നോക്കണമെന്നും ഭര്‍ത്താവിനയച്ച മെസേജില്‍ പറയുന്നു.
Post Your Comments