
കോട്ട: രാജസ്ഥാനില്‍ മൊബൈല്‍ ആപ്ലിക്കേഷനായ ടിക് ടോക്കില്‍ സ്വന്തം വീഡിയോ ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്യാനുള്ള ശ്രമത്തില്‍ പന്ത്രണ്ടുവയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു. ടിക് ടോക്കിനായി വീഡിയോ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക അന്വേഷണറിപ്പോര്‍ട്ടെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ ശരീരത്തില്‍ വിവാഹിതരായ ഹിന്ദുസ്ത്രികള്‍ ധരിക്കുന്ന സിന്ദൂരം, മംഗല്‍സൂത്ര, വളകള്‍ എന്നിവ കണ്ടതായി ബന്ധുക്കള്‍ പറഞ്ഞു. ടിക് ടോക്ക് ചലഞ്ചിന്റെ ഭാഗമായി കുളിമുറിയില്‍ ഒരു കുടുക്കുണ്ടാക്കിയിരുന്നു. ഇതില്‍ കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നാണ് കരുതുന്നത്.
അപകടത്തില്‍പ്പെട്ട കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ടിക് ടോകാണ് മകന്റെ ജീവനെടുത്തതെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.
Post Your Comments