CricketLatest NewsIndiaSports

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് മാറും : സുപ്രധാന നടപടിയുമായി ബിസിസിഐ

മുംബൈ : മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. ബിസിസിഐ ഇത് ഏഴു വര്ഷമായി കുറച്ചു. ഇതോടെ വിലക്ക് അടുത്ത വര്ഷം സെപ്റ്റംബറില്‍ അവസാനിക്കും. ബിസിസിഐ ഓംബുഡ്സ്മാൻ ഡി.കെ ജെയിൻ ഇത് സംബന്ധിച്ച ഉത്തരവിറക്കി. സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണ് തീരുമാനം.

ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി മാര്‍ച്ച്‌ 15ന് റദ്ദാക്കിയിരുന്നു. ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ ശ്രീശാന്ത് അപ്പീൽ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭാഗികമായി അനുവദിച്ച് ഉത്തരവിറാക്കിയത്.

Also read : ആഷസ് പരമ്പര; സ്റ്റീവ് സ്മിത്ത് മൂന്നാം ടെസ്റ്റിൽ നിന്നു പുറത്ത്

2013 ഐ.പി.എല്‍ ആറാം സീസണിൽ വാതുവയ‌്പ് വിവാദങ്ങളെത്തുടര്‍ന്ന് 2013 ഒക്ടോബര്‍ പത്തിനാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. മൊഹാലിയില്‍ രാജസ്ഥാന്‍ റോയല്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തിൽ വാതുവയ്പ് നടന്നുവെന്നും ഒരു ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കാന്‍ ശ്രീശാന്ത് സമ്മതിച്ചെന്നുമായിരുന്നു ആരോപിച്ചായിരുന്നു നടപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button