ബംഗാളില്‍ കാല്‍ക്കീഴില്‍ നിന്ന് മണ്ണ് ചോര്‍ന്നുപോകുന്നത് മനസിലായതോടെ കരുതലോടെ സംസ്ഥാനത്ത് കരുക്കള്‍ നീക്കുകയാണ് മുഖ്യമന്ത്രി മമത ബാനര്‍ജി. ഗ്രാമീണ മേഖലകളിലും ചേരി പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ നല്‍കി ജനകീയ മുഖം തിരികുപിടക്കാനിറങ്ങിയ മുഖ്യമട്രന്തി ചേരി നിവൊസികളുടെ ദുര തജീവിതം കണ്ട് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ചുപോയി.
READ ALSO: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് മാറും : സുപ്രധാന നടപടിയുമായി ബിസിസിഐ
നാനൂറ് പേര്‍ താമസിക്കുന്ന ചേരിയില്‍ വെറും രണ്ട് ടോയ്‌ലറ്റുകള്‍ മാത്രമേ ഉള്ളെന്നറിഞ്ഞപ്പോഴായിരുന്നു മമത ഉദ്യോഗസ്ഥര്‍ക്ക് നേരെ പൊട്ടിത്തെറിച്ചത്. പുരാനബസ്തിയിുെല ഇരുപത്തിയൊമ്പതാം വാര്‍ചിടലായിയുന്നു ദെീദിയുടെ സന്ദര്‍ ശനം. സര്‍ക്കാര്‍ ചേരി വികസനത്തിന് അനുവദിക്കുന്ന പണം എവിടെ പോകുന്നു എന്നായിരുന്നു നഗരവിസകന മുന്‍സിപ്പല്‍ ഉദ്യോഗസ്ഥരോടുള്ള മുഖ്യമന്ത്രിയുടെ ചോദ്യം. ആരാണിവിടെ കൗണ്‍സിലറെന്നും അയാള്‍ എന്ത
ാണ് ചെയ്യുന്നതെന്നും കുപിതയായ മമത ചോദിച്ചു.
അതേസമയം കൗണ്‍സിലര്‍ കൊലപാതകകേസില്‍ അറസ്റ്റിലായി ജയിലിലാണെന്ന് പ്രദേശവാസികള്‍ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചു. എങ്കില്‍ മുന്‍സിപ്പാലിറ്റിയും ഭരണകര്‍ത്താക്കളും എന്തുകൊണ്ട് ഇക്കാര്യങ്ങളില്‍ ഇടപെടുന്നില്ലെന്നു മമത കയര്‍ത്തു. മുഴുവന്‍ ചേരികളും സംബന്ധിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും മമത നിര്‍ദേശിച്ചു. നിങ്ങളുടെ വീട്ടിലായിരുന്നു ഈ സ്ഥിതിയെങ്കിലോ എന്ന് ചോദിച്ച് മുഖ്യമന്ത്രി ഉടന്‍ തന്നെ ടോയ്‌ലറ്റ് നിര്‍മാണം തുടങ്ങാനും ഉത്തരവിട്ടു.
READ ALSO: വി.എച്ച്.പി നേതാവിന്റെ വീടിനുനേരെ ഹിന്ദു മുന്നണി ആക്രമണം
Post Your Comments