Latest NewsIndia

വി.എച്ച്.പി നേതാവിന്റെ വീടിനുനേരെ ഹിന്ദു മുന്നണി ആക്രമണം

തിരുപ്പൂര്‍•തിരുപ്പൂരില്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ വിശ്വ ഹിന്ദു പരിഷത്ത് നേതാവിന്റെ വീട് ആക്രമിച്ചു. ഞായറാഴ്ച രാത്രിയാണ്‌ സംഭവം. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിനായി സംഭാവന ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നമാണ് വീട് ആക്രമണത്തിലേക്ക് നയിച്ചത്.

ALSO READ: ദുരിതാശ്വാസത്തുക സംബന്ധിച്ച് ട്രഷറി രേഖകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കും വ്യത്യസ്തം : 300 കോടിയുടെ കുറവ് : തെളിവുകള്‍ നിരത്തി ബിജെപി

വി.എച്ച്.പി ഭാരവാഹിയായ എന്‍.വസന്തിന്റെ മാതാവ് തങ്കപുഷ്പത്തിന്റെ പരാതിയില്‍ ഉത്തുകുളി പോലീസ് 30 ലേറെ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

തങ്കപുഷ്പം പോലീസിന് നല്‍കിയ സി.സി.ടി.വി ദൃശ്യത്തില്‍ രാത്രി ഒരു മണിയോടെ അഞ്ചുപേര്‍ വസന്തിന്റെ വീടിന്റെ ഗേറ്റ് തകര്‍ക്കാന്‍ ശ്രമിക്കുന്നത് കാണാം.

വസന്ത് രാത്രി ഡ്യൂട്ടിയ്ക്കായി പോയിരിക്കുകയായിരുന്നു. മാതാവ് തങ്കപുഷ്പവും വസന്തിന്റെ ഭാര്യയും രണ്ടുമാസം പ്രായമായ കുഞ്ഞും വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു.

വീടിന്റെ ഗേറ്റും ഒരു സി.സി.ടി.വി ക്യാമറയും തകര്‍ത്ത സംഘം കുടുംബത്തിന്റെ ജീവന് ഭീഷണി മുഴക്കിയ ശേഷമാണ് സ്ഥലം വിട്ടത്.

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് പിരിവ് നല്‍കാത്തതിന്റെ പേരില്‍ ഒരു കടയുടമയെ ഞായറാഴ്ച ഉച്ച തിരഞ്ഞ് 36 കാരനായ വസന്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം അക്രമിച്ചിരുന്നു.

പിരിവിനെ ചൊല്ലി വി.എച്ച്.പിയും ഹിന്ദു മുന്നണിയും തമ്മില്‍ നേരത്തെ വൈരാഗ്യം നില നിന്നിരുന്നതായി പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button