കോട്ടയം: ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ മരിച്ച സംഭവം, കുടുംബത്തിനുള്ള സഹായത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. കുടുംബത്തിന് സഹായം നല്‍കുന്നത് സംബന്ധിച്ച് പരിഗണണിയ്ക്കുമെന്ന് കേന്ദ്രസഹമന്ത്രി അറിയിച്ചു. കേന്ദ്ര ജേണലിസ്റ്റ് വെല്‍ഫെയര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് ബഷീറിന്റെ കുടുംബത്തെ സഹായിക്കുകയെന്നും മുരളീധരന്‍ പറഞ്ഞു.
കോട്ടയം ഗസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിനിടെ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. അപേക്ഷ ലഭിക്കുന്നത് അനുസരിച്ച് ഈ സ്‌കീമില്‍ ലഭ്യമാകുന്ന പരമാവധി സഹായം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ പ്രളയകാലത്ത് മുണ്ടാറില്‍ മുങ്ങിമരിച്ച മാധ്യമ പ്രവര്‍ത്തകരുടെ കുടുംബത്തിന്റെ അപേക്ഷയിലുള്ള തീരുമാനം വേഗത്തിലാക്കാനും ഇടപെടാമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
Post Your Comments