ആലപ്പുഴ: സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാത്തവര്‍ക്ക് ബോധവത്കരണ പരിപാടികളുമായി മുന്നോട്ടുപോകുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. വാഹനം ഓടിക്കുന്നയാള്‍ ഉള്‍പ്പെടെയുള്ള എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന സുപ്രീം കോടതി വിധി സംസ്ഥാനത്ത് കര്‍ശനമായി നടപ്പിലാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി. എന്നാല്‍ നിയമം നടപ്പിലാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അതെല്ലാം തെറ്റിച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൊലീസ് വാഹനത്തിന് പിന്നാലെ സഞ്ചരിക്കുന്ന ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ആക്‌ഷന്‍ കാമറയിലൂടെയാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ബൈക്കുകാരന്‍ മുന്നില്‍ കയറി പൊലീസുകാരോട് സാറേ സീറ്റ് ബെല്‍റ്റൊക്കെ ഇടാം എന്ന് പറയുന്നുണ്ട്. എന്നാൽ കുറെ തവണ ആവശ്യപ്പെട്ടിട്ടും പോലീസുകാരൻ സീറ്റ് ബെൽറ്റ് ഇടാൻ തയ്യാറാകുന്നില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ബൈക്കുകാരന്‍ ചോദിക്കുമ്പോള്‍ ഞങ്ങള്‍ സീറ്റ് ബെല്‍റ്റിടാതെ ഇരുന്നാല്‍ തനിക്കെന്ത് വേണമെന്നാണ് പൊലീസുകാരുടെ മറുചോദ്യം. ഇതോടെ പൊലീസ് വാഹനത്തിന് കുറുകെ ബൈക്കുവെച്ച് പൊലീസ് വാഹനത്തിന് അടുത്തേക്ക് ചെന്ന യുവാവ് വീണ്ടും സീറ്റ് ബെൽറ്റ് ഇടാൻ നിര്ബന്ധിക്കുകയാണ്. ഒടുവിൽ ഗതികെട്ട പോലീസിന് സീറ്റ് ബെൽറ്റ് ഇടേണ്ടിവരുന്നുണ്ട്.
Read also: മൈക്കിള്‍ ജാക്സന്റെ ഡാന്‍സ് അനുകരിക്കുന്ന കുട്ടി; വീഡിയോ വൈറലാകുന്നു
Post Your Comments