ഡല്‍ഹി : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയില്‍ നിന്നും സ്വര്‍ണ മെഡല്‍ സ്വീകരിക്കാന്‍ തയ്യാറാകാതെ എല്‍.എല്‍.എം ആദ്യ റാങ്ക് നേടിയ വിദ്യാര്‍ഥിനി സുര്‍ഭി കര്‍മ്മ. ഡല്‍ഹിയിലെ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിനിയാണ് സുർഭി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയില്‍ നിന്നും ഞാന്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതുണ്ടോയെന്ന ചോദ്യമാണ് കഴിഞ്ഞ കാലങ്ങളില്‍ ക്ലാസ് മുറികളില്‍ നിന്നും പഠിച്ച പാഠങ്ങള്‍ എന്നില്‍ ഉയര്‍ത്തിയത്. അദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമണ പരാതികള്‍ ഉയര്‍ന്നപ്പോള്‍ അദ്ദേഹം തലവനായ സ്ഥാപനം പരാജയപ്പെട്ടെന്നും സുർഭി വിശദീകരണം നൽകിയെന്നാണ് റിപ്പോർട്ട്. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അഭിഭാഷകരുടെ പങ്കെന്താണെന്ന ചോദ്യത്തിന് സ്വയം ഉത്തരം തേടുകയാണ് ഞാന്‍. അതിനെക്കുറിച്ചു തന്നെയാണ് ചീഫ് ജസ്റ്റിസ് അദ്ദേഹത്തിന്റെ പ്രസംഗത്തിലും സംസാരിച്ചതെന്നും അവർ വ്യക്തമാക്കുകയുണ്ടായി.
Post Your Comments