ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗിക പീഡന പരാതി , ജസ്റ്റി.സ് എകെ പട്നായിക് സമിതി കണ്ടെത്തിയ കാര്യം ഇങ്ങനെ. ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ ഗൂഡാലോചനയെന്ന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എ കെ പട്‌നായിക്ക് സമിതി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ കുടുക്കി അതുവഴി സുപ്രീം കോടതിയിലെ ചില കേസുകളില്‍ അനുകൂല ഉത്തരവ് സമ്പാദിക്കാന്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനം ഗൂഢാലോചന നടത്തിയെന്ന് എ കെ പട്നായിക് സമിതി കണ്ടെത്തിയതായാണ് പുറത്തുവരുന്ന സൂചനകള്‍.
ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടന്നുവെന്നതിനുള്ള തെളിവുകള്‍ ജസ്റ്റിസ് എ കെ പട്‌നായിക്കിന് ലഭിച്ചെന്ന് ടെലഗ്രാഫ് ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത മാസം സുപ്രീം കോടതിക്ക് ജസ്റ്റിസ് എ.കെ പട്‌നായിക്ക് തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഗൂഡാലോചനയെപ്പറ്റി വിശദമായ അന്വേഷണം നടത്താന്‍ സി.ബി.ഐ, ഐ.ബി ,ദില്ലി പൊലീസ് എന്നീ ഏജന്‍സികളെ ചുമതലപ്പെടുത്തണമെന്ന് ജസ്റ്റിസ് എ കെ പട്‌നായിക്ക് ശുപാര്‍ശ ചെയ്‌തേക്കും
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരായ ലൈംഗിക പരാതി നേരത്തെ ജസ്റ്റിസ് എസ് എ ബാബ്‌ഡെ അധ്യക്ഷനായ ആഭ്യന്തര അന്വേഷണ സമിതി തള്ളിയിരുന്നു.
Post Your Comments