ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനു പിന്നാലെ സായുധസേന പിടിച്ചുകൊണ്ടുപോയ മാധ്യമപ്രവര്‍ത്തകനെ വിട്ടയച്ചു. കശ്മീരിലെ ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റര്‍ കശ്മീര്‍ റിപോര്‍ട്ടര്‍ ഇര്‍ഫാന്‍ അമീന്‍ മാലിക്കി(26)നെയാണ് വിട്ടയച്ചത്. ഇദ്ദേഹത്തെ വിട്ടയച്ചതായി ജമ്മു ആന്റ് കശ്മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സാല്‍ ആണ് അറിയിച്ചത്.
ആഗസ്റ്റ് 15 ന് രാത്രി 11.30ഓടെയാണ് ഇര്‍ഫാനെ ഒരു സംഘം ആളുകൾ പിടിച്ചുകൊണ്ടുപോയത്. ത്രി വീട്ടിലെത്തിയ സംഘം ഇര്‍ഫാനെ പിടിച്ചുകൊണ്ടുപോയെന്നു മാതാവ് ഹസീന മാധ്യമങ്ങളോട് വെളിപ്പെടുത്തിയപ്പോഴാണ് പുറംലോകമറിഞ്ഞത്. മകനെ അകാരണമായി കസ്റ്റഡിയിലെടുത്തെന്നും കൃത്യമായ വിവരം പോലീസ് കുടുംബത്തിന് നല്‍കിയില്ലെന്നും ഇവർ ആരോപിച്ചിരുന്നു.
Post Your Comments