KeralaLatest News

സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ കര്‍ശന നിലപാട് എടുത്ത് സന്യാസി സഭ : ഇന്നു തന്നെ സഭ വിട്ടിറങ്ങണം

കോട്ടയം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ കര്‍ശന നിലപാട് എടുത്ത് സന്യാസി സഭ , ഇന്നു തന്നെ സഭ വിട്ടിറങ്ങണമെന്നാണ് സിസ്റ്റര്‍ ലൂസിയോട് സഭ കര്‍ശന നിലപാട് എടുത്തിരിക്കുന്നത്.മകളെ മഠത്തില്‍ നിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ലൂസി കളപ്പുരയുടെ അമ്മയ്ക്ക് സഭ കത്തയച്ചു. ലൂസിക്ക് ഒരു അവകാശവും നല്‍കില്ലെന്നും സഭ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്കക്കലിനെതിരായ ലൈംഗിക പീഡന കേസില്‍ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണ നല്‍കിയതിന്റെ പേരിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയത്. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button