ലഖ്‌നൗ: പൊതുജന സേവനത്തേക്കാൾ വലിയൊരു മതമില്ലെന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സർക്കാർ ജീവനക്കാരെ പ്രചോദിപ്പിക്കാൻ നടത്തിയ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്നായി ജോലി ചെയ്യുന്നവനെ ജനങ്ങൾ എന്നുമോർക്കും. താൻ ദിവസം 18 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ട്. പൊതുജനസേവനത്തേക്കാൾ വലുതല്ല ഒരു മതവുമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ നന്നായി പരിഹരിക്കാൻ അവരുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന സിവിൽ സർവ്വീസ് ഓഫീസർമാർക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോർട്ടലിലേക്ക് വരുന്ന മിക്ക പരാതികളും വായിക്കാതെയാണ് പരിഹരിച്ചുവെന്ന് രേഖപ്പെടുത്തുന്നതെന്നും മിക്ക ജീവനക്കാരും സമയത്തിന് ഓഫീസിൽ വരാറില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Post Your Comments