ഇസ്ലാമാബാദ്: കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് യുദ്ധത്തിന് ആഹ്വാനം ചെയ്ത് പാകിസ്ഥാന് നയതന്ത്രജ്ഞന് സഫര്‍ ഹിലാലി.കാശ്മീര്‍ വിഷയം നയതന്ത്രം കൊണ്ട് പരിഹരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് യുദ്ധമാണ് പരിഹാരമെന്നും സഫര്‍ ഹിലാലി വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനം പുനഃപരിശോധിക്കാന്‍ യു.എന്‍ ആവശ്യപ്പെട്ടാലും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യതാല്പര്യം കണക്കിലെടുത്ത് ആ നീക്കത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഈ വിഷയം അങ്ങിനെയാണ് പരിഹരിക്കുക എന്നാതാണ് ചോദ്യം. രാജ്യതാല്പര്യത്തില് നിന്ന് മോദി ഒട്ടും പിന്നോട്ടുപോകുമെന്ന് തോന്നുന്നില്ല. നയതന്ത്രംകൊണ്ട് ഈ വിഷയം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കണം. എന്റെ അഭിപ്രായത്തില്‍രണ്ടുവഴികളാണ് മുന്നിലുള്ളത്, ഒന്നുങ്കില്‍ നിഴല്‍യുദ്ധം, അല്ലെങ്കില്‍ യുദ്ധം.’-സഫര്‍ പറഞ്ഞു.നൈജീരിയ, യെമന്‍, ഇറ്റലി എന്നിവിടങ്ങളില്‍ പാകിസ്ഥാന് ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച ആളാണ് സഫര്‍ ഹിലാലി.
അതേസമയം, ജമ്മുകാശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയില്‍ ചൈന മാത്രമാണ് പാകിസ്ഥാന് അനുകൂലമായ നിലപാടെടുത്തത്.
Post Your Comments