കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ഭരണം യുഡിഎഫിന്റെ കൈകളിലെത്തിയത്. കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷ് യുഡിഎഫിനെ പിന്തുണച്ചു. ഇതോടെ സിപിഎമ്മിന് മേയര്‍ സ്ഥാനം നഷ്ടമായി. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്. പി.കെ രാഗേഷടക്കം 28 പേര്‍ പ്രമേയത്തിന് പിന്തുണ നല്‍കി. ഒരു എല്‍.ഡി.എഫ് കൗണ്‍സിലര്‍ കഴിഞ്ഞയാഴ്ച മരിച്ചതോടെ എല്‍.ഡി.എഫ് അംഗബലം 26 ആയി ചുരുങ്ങിയിരുന്നു.
യു.ഡി.എഫിലെ സുമ ബാലകൃഷ്ണന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചനകള്‍. പി.കെ രാഗേഷിനെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്ത് നിലനിര്‍ത്താനുമാണ് തീരുമാനം. കോര്‍പ്പറേഷന്‍ മേയര്‍ ഇപി ലതയ്ക്കെതിരെ യു.ഡി.എഫിന്റെ അവിശ്വാസ പ്രമേയം ഇന്ന് ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. പി.കെ രാഗേഷിന്റെ പിന്തുണ ഉറപ്പിച്ച ശേഷമാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
READ ALSO: അഞ്ച് ദിവസം കൊണ്ട് 80 ലോഡ് സ്‌നേഹം: മാതൃക കാട്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്
പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്. 55 അംഗങ്ങളുളള കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 27 വീതമാണ് അംഗസംഖ്യ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.കെ രാഗേഷ് കെ. സുധാകരന് പരസ്യമായി പിന്തുണ നല്‍കിയതോടെയാണ് ഭരണ മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമായത്. അതേസമയം പികെ രാഗേഷിന്റെ നടപടി വഞ്ചനയാണെന്ന് ഇ.പി. ലത പ്രതികരിച്ചു.
ALSO READ: യാത്രക്കാരുമായി പറന്ന വിമാനം അടിയന്തിരമായി തിരിച്ചിറയ്ക്കി
Post Your Comments