![](/wp-content/uploads/2019/08/Go-aiir.jpg)
ന്യൂഡല്‍ഹി: യാത്രക്കാരുമായി പറന്ന വിമാനം അടിയന്തിരമായി തിരിച്ചിറയ്ക്കി. ഡല്‍ഹി വിമാനത്താവളത്തിലായിരുന്നു സംഭവം.
ഡല്‍ഹിയില്‍നിന്ന് ബാങ്കോക്കിലേക്ക് 146 യാത്രക്കാരുമായി പറയുന്നുയര്‍ന്ന ഗോ എയറിന്റെ വിമാനമാണ് നാവിഗേഷന്‍ ചാര്‍ട്ടില്ലാത്തതിനാല്‍ തിരിച്ചിറക്കിയത്. പറന്നുയര്‍ന്ന് കുറച്ചുസമയത്തിനുള്ളിലാണ് ബാങ്കോക്കിലേക്കുള്ള നാവിഗേഷന്‍ ചാര്‍ട്ടില്ലെന്ന കാര്യം വിമാനജീവനക്കാര്‍ മനസ്സിലാക്കിയത്. ഇതേ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു.
ഡല്‍ഹിയില്‍നിന്ന് ബാങ്കോക്കിലേക്ക് പുറപ്പെടാനിരുന്ന വിമാനം അവസാന നിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ലൈന്‍ അധികൃതര്‍ മാറ്റുകയായിരുന്നു. എന്നാല്‍ പകരം എത്തിച്ച വിമാനത്തില്‍ നാവിഗേഷന്‍ ചാര്‍ട്ടുണ്ടായിരുന്നില്ല.
ഇക്കാര്യം ശ്രദ്ധയില്‍പ്പെടാതെ പോയതാണ് നാവിഗേഷന്‍ ചാര്‍ട്ടില്ലാതെ വിമാനം പറന്നുയരാന്‍ കാരണമായത്. രാവിലെ 7.15ന് പറന്നുയര്‍ന്ന വിമാനം ഒമ്പതരയോടെയാണ് തിരിച്ചിറക്കിയത്.
Post Your Comments