Latest NewsInternational

ഉത്സവത്തിന് എഴുന്നള്ളിച്ച മൃതപ്രായനായ ആന ചരിഞ്ഞു; ടിക്കിരി വിടപറഞ്ഞത് പ്രാര്‍ത്ഥനകള്‍ വിഫലമാക്കി

കാന്‍ഡി: ഉല്‍സവങ്ങള്‍ക്ക് ആനകളുടെ എഴുന്നള്ളിപ്പ് ഒരു ആനചന്തം തന്നെയാണ്. എന്നാല്‍ മൃതപ്രായനായ ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നാല്‍ അതു കരളലിയിപ്പിക്കുക തന്നെ ചെയ്യും. ശ്രീലങ്കയിലാണ് അവശനായ ആനയെ ഉത്സവത്തിന് എത്തിച്ച വാര്‍ത്ത പുറത്തുവന്നതോടെ മൃഗസ്‌നേഹികള്‍ പ്രാര്‍ത്ഥനയിലായിരുന്നു. 70 വയസ് പ്രായമുള്ള ടിക്കിരി എന്ന ആനയ്ക്ക് വേണ്ടിയായിരുന്നു നാലഞ്ച് ദിവസങ്ങളായി മൃഗസ്നേഹികളുടെ പ്രാര്‍ഥന. എന്നാല്‍ മൃഗസ്നേഹികള്‍ തനിക്ക് വേണ്ടി തേങ്ങുന്നതറിയാതെ വ്യാഴാഴ്ച ടിക്കിരി ലോകത്തോട് വിടപറഞ്ഞു.

READ ALSO:  ഉത്സവത്തിന് എഴുന്നള്ളിച്ച മൃതപ്രായനായ ആനയെ കണ്ടാല്‍ കരളലിയും; നടത്തിച്ചത് കിലോമീറ്ററുകളോളം

പ്രായാധിക്യവും അനാരോഗ്യവും കാരണം ക്ലേശിക്കുന്ന ടിക്കിരി എന്ന പിടിയാനയുടെ ദുരവസ്ഥ ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടന്ന വാര്‍ഷിക ബുദ്ധ ഉത്സവമായ എസല പെരേഹരയിലെ ഘോഷയാത്രയിലെ എഴുന്നള്ളിപ്പോടെയാണ് ലോക ശ്രദ്ധയിലെത്തിയത്. പട്ടിണി കിടന്ന് അവശനായ ആനയെ പ്രത്യേക വേഷവിധാനങ്ങളോടെ പ്രദക്ഷിണത്തിന് എത്തിച്ചു. ടിക്കിരിയെ കിലോമീറ്ററുകളോളം നടത്തിച്ചു. ഭക്ഷണം പോലും യഥാസമയം നല്‍കാതെ വെടിക്കെട്ടുകൊണ്ടുള്ള പുകയ്ക്കും ശബ്ദകോലാഹലങ്ങള്‍ക്ക് ഇടയിലൂടെ തുടര്‍ച്ചയായി നടത്തിക്കുകയായിരുന്നു.

READ ALSO:  ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ് : ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് സിപിഎം

രാത്രികളില്‍ ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും തിക്കിരിയെ പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ ടിക്കിരിയ്ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അവകാശവാദം നടത്തിയിരുന്നത്. പ്രതിഷേധം ശക്തമായതോടെ ബുധനാഴ്ചത്തെ അവസാനഘോഷയാത്രയില്‍ നിന്ന് ടിക്കിരിയെ ഒഴിവാക്കിയിരുന്നു. സേവ് എലിഫന്റ് ഫൗണ്ടേഷന്‍ ആനയുടെ ചിത്രങ്ങളും വിവരണവും അവരുടെ ഫെയ്സ്ബുക്ക് പേജില്‍ ചൊവ്വാഴ്ച പങ്ക് വെച്ചതോടെയാണ് ടിക്കിരിയുടെ അവസ്ഥ ലോകത്തിന്റെ മുമ്പിലെത്തിയത്.

https://www.facebook.com/SaveElephantFoundation/posts/2365850396817056

shortlink

Related Articles

Post Your Comments

Related Articles


Back to top button