കാന്‍ഡി: ഉല്‍സവങ്ങള്‍ക്ക് ആനകളുടെ എഴുന്നള്ളിപ്പ് ഒരു ആനചന്തം തന്നെയാണ്. എന്നാല്‍ മൃതപ്രായനായ ആനയെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നാല്‍ അതു കരളലിയിപ്പിക്കുക തന്നെ ചെയ്യും. ശ്രീലങ്കയിലാണ് അവശനായ ആനയെ ഉത്സവത്തിന് എത്തിച്ചത്. ശ്രീലങ്കയിലെ കാന്‍ഡിയില്‍ ദളദ മാലിഗാവ ബുദ്ധക്ഷേത്രത്തില്‍ നടന്ന എസല പെരഹേര ആഘോഷത്തിനിടെ എഴുന്നള്ളിച്ച മൃതപ്രായനായ ആനയുടെ ചിത്രങ്ങള്‍ കരളലിയിപ്പിക്കുന്നതാണ്.
പട്ടിണി കിടന്ന് അവശനായ ആനയെ പ്രത്യേക വേഷവിധാനങ്ങളോടെ പ്രദക്ഷിണത്തിന് എത്തിച്ചു. തിക്കിരി എന്ന 70 വയസ് പ്രായമായ ആനയെ കിലോമീറ്ററുകളോളം നടത്തിച്ചു. ഭക്ഷണം പോലും യഥാസമയം നല്‍കാതെ വെടിക്കെട്ടുകൊണ്ടുള്ള പുകയ്ക്കും ശബ്ദകോലാഹലങ്ങള്‍ക്ക് ഇടയിലൂടെ തുടര്‍ച്ചയായി നടത്തിക്കുകയായിരുന്നു.
രാത്രികളില്‍ ബുദ്ധക്ഷേത്രത്തിലെ ദന്താവശിഷ്ടം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിലും തിക്കിരിയെ പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ തിക്കിരിയ്ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അവകാശവാദം.
READ ALSO: കോട്ടക്കുന്ന് അതീവ അപകട മേഖല : വീണ്ടും ഭീകരമായ തോതില്‍ മണ്ണിടിയാനുള്ള സാധ്യത
Post Your Comments