പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസയെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയ എംപിയാണ് ലഡാക്കില്‍ നിന്നുള്ള ജമ്യാങ് സെറിങ് നംഗ്യാല്‍. കശ്മീര്‍ ജനതയുടെ വികാരം ഉള്‍ക്കൊണ്ട് ലോക്‌സഭയില്‍ നംഗ്യാല്‍ നടത്തിയ പ്രസംഗത്തിന്റെ ലിങ്ക് സഹിതം മോദി ട്വീറ്റ് ചെയ്്തതോടെ ഫേസ് ബുക്കില്‍ ഇദ്ദേഹത്തിന് ഫ്രണ്ടറിക്വസ്റ്റിന്റെ പ്രളയമായിരുന്നു നംഗ്യാലിന്.
READ ALSO: പ്രളയദുരന്തം തകര്‍ത്ത കുട്ടികളുടെ കളിചിരികള്‍ വീണ്ടെടുക്കാന്‍ കളിപ്പാട്ട വണ്ടിയെത്തുന്നു
വളരെപെട്ടെന്ന് രാജ്യശ്രദ്ധ ആകര്‍ഷിച്ച ജമ്യാങ് സെറിങ് നംഗ്യാലിനെ വീണ്ടും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്വാതന്ത്യദിനാഘോഷത്തില്‍ സണ്‍ഗ്ലാസും പരമ്പരാഗത വസ്ത്രമായ ഗൗച്ചയും ധരിച്ച് അനുയായികളോടൊപ്പം നൃത്തം ചെയ്യുന്ന നംഗ്യാലിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ജെടിഎന്‍ എന്ന ചുരുക്കപ്പേരിലാണ് 34 കാരനായ ഈ എംപി അനുയായികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.
READ ALSO: 20പേര്‍ക്ക് വീടു വെച്ചുകൊടുക്കാന്‍ മഹാമനസ്‌കത കാട്ടിയ നാസറിന്റെ ഉമ്മയും ഒരേക്കറുമായി കണ്ണീരൊപ്പാന്‍
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സര്‍ക്കാരിന്റെ തീരുമാനത്തെ പ്രകീര്‍ത്തിച്ച് ലോക്സഭയില്‍ നടത്തിയ പ്രസംഗമാണ് നംഗ്യാലിനെ മോദിയുടെ പ്രശംസയ്ക്ക് പാത്രമാക്കിയത്. ലഡാക്ക് മേഖലയില്‍ നിന്നുള്ള പൗരന്മാര്‍ക്ക് പ്രചോദനമാകുന്നതാണു ജമ്യാങിന്റെ വാക്കുകളെന്നാണ് മോദി പറഞ്ഞത്. തുടര്‍ന്ന് നംഗ്യാലിന് ഫേസ്ബുക്കില്‍ നിരവധി ഫ്രണ്ട് റിക്വസ്റ്റുകള്‍ വന്നിരുന്നു. എല്ലാ റിക്വസ്റ്റുകളും സ്വീകരിക്കാന്‍ സാധിക്കില്ല എന്നും ദയവായി തന്നെ തന്റെ പേജില്‍ ഫോളോ ചെയ്യണമെന്നും പറയേണ്ടി വന്നു എംപിക്ക്. ട്വിറ്ററിലാകട്ടെ വെറും നാലായിരം ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന ജെടിഎന്നിന്റെ ഫോളോവേഴ്‌സ് മോദിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് മണിക്കൂറുകള്‍ കൊണ്ട് ഒന്നരലക്ഷത്തോളമായി. ലഡാക്കിലേക്ക് മടങ്ങിയെത്തിയ നംഗ്യാല്‍ ദേശീയ പതാകയേന്തി നൃത്തം ചെയ്യുന്ന വിഡിയോ കഴിഞ്ഞയാഴ്ച ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
READ ALSO: ദുരന്തനിവാരണ സേനാംഗം കൈകളിലെടുത്തോടിയ തക്കുടു വീണ്ടും ചെറുതോണിപ്പാലത്തിലെത്തിയപ്പോള്‍
ലഡാക്ക് ഇന്നും വികസിച്ചിട്ടില്ലെന്നും കശ്മീരിന്റെ പ്രത്യേക പദവിയും കോണ്‍ഗ്രസുമാണ് അതിന് കാരണമെന്നും ലഡാക് എംപി ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒമര്‍ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും സംസ്ഥാനത്തെ കുടുംബസ്വത്തായാണ് കാണുന്നതെന്നും നംഗ്യാല്‍ ലോക്സഭയില്‍ നടത്തിയ പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു.
#WATCH BJP MP from Ladakh, Jamyang Tsering Namgyal (in front) dances while celebrating 73rd #IndiaIndependenceDay, in Leh. pic.twitter.com/KkcNoarPPB
— ANI (@ANI) August 15, 2019
Post Your Comments