![പ്രതീകാത്മക ചിത്രം](/wp-content/uploads/2019/07/children-1.jpg)
തിരുവനന്തപുരം: ദുരിതമേഖലയിലെ കുട്ടികളുടെ സന്തോഷം വീണ്ടെടുക്കാൻ കളിപ്പാട്ട വണ്ടിയെത്തുന്നു. കളിപ്പാട്ടങ്ങള്‍ കൊണ്ട് കുട്ടികളുടെ കളിചിരികൾ വീണ്ടെടുക്കുക എന്നതാണ് കളിപ്പാട്ട വണ്ടിയുടെ ലക്ഷ്യം. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന റൈറ്റ്സ് എന്ന സംഘടനയാണ് കളിപ്പാട്ടങ്ങള്‍ ശേഖരിക്കുന്നത്. 12 കേന്ദ്രങ്ങളിലായാണ് കളിപ്പാട്ട ശേഖരണം ഒരുക്കിയിരിക്കുന്നത്. പോകുന്ന വഴിയില്‍ 100 കേന്ദ്രങ്ങളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ശേഖരിക്കും. കളിപ്പാട്ടങ്ങള്‍ക്ക് പുറമേ ക്രയോണ്‍സും, കളര്‍പെന്‍സിലും കുട്ടികൾക്ക് നൽകും. വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് നിന്ന് കളിപ്പാട്ടവണ്ടി കോഴിക്കോട്ടേക്ക് തിരിക്കും.
Post Your Comments