കോഴിക്കോട്: പ്രളയദുരിതം അനുഭവിക്കുന്നവരെ കൈപിടിച്ചുയര്‍ത്താന്‍ നിരവധി നന്മ മനസുകള്‍ രംഗത്തെത്തിയിട്ടുണ്ട്. അതില്‍ പ്രധാനിയാണ് നാസര്‍ മാനു എന്ന വ്യക്തി. വീട് നഷ്ടപ്പെട്ട 20 കുടുംബങ്ങള്‍ക്കു സ്ഥലം വിട്ടുനല്‍കാമെന്നാണ് ഇദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നത്. മകന്റെ വാഗ്ദാനം അറിഞ്ഞ നാസറിന്റെ ഉമ്മയും സഹായിക്കാനെത്തി.
READ ALSO: സംസ്ഥാനം സാധാരണ നിലയിലേയ്ക്ക് : കേരളാതീരത്ത് ആശങ്കയൊഴിഞ്ഞു
ഒരേക്കര്‍ സ്ഥലം താന്‍ വിട്ടുനല്‍കാമെന്നാണ് ഉമ്മയുടെ വാഗ്ദാനം. ഇക്കാര്യവും നാസര്‍ മനു വീഡിയോയിലൂടെയാണ് അറിയിച്ചത്. തങ്ങള്‍ നല്‍കുന്ന സ്ഥലത്ത് ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാന്‍ പറ്റുന്ന സംഘടനകള്‍ വരികയാണെങ്കില്‍ സ്ഥലം അവരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാമെന്നും പറയുന്നു. താന്‍ സ്ഥലം നല്‍കുന്നതറിഞ്ഞ ഉമ്മ തങ്ങളുടെ ഒരേക്കര്‍ സ്ഥലവും അര്‍ഹതപ്പെട്ട ആര്‍ക്കെങ്കിലും നല്‍കാന്‍ പറയുകയായിരുന്നു.
താനിത് ഒരു പരസ്യത്തിന് വേണ്ടി ചെയ്യുകയല്ലെന്നും തന്റെ കഴിഞ്ഞ ദിവസത്തെ വീഡിയോ കണ്ട് സ്ഥലം നല്‍കാമെന്ന് പറഞ്ഞ് ചിലര്‍ വിളിച്ചിരുന്നുവെന്നും തന്നെ സമീപിച്ചിരുന്നു. അതുകൊണ്ടാണ് താന്‍ വീണ്ടും വീഡിയോയുമായി രംഗത്തെത്തിയതെന്നും നാസര്‍ പറഞ്ഞു.
https://www.facebook.com/nazar.maanu.378/videos/186626962343951/?t=58
കഴിഞ്ഞ ദിവസം നാസര്‍ മാനു താന്‍ വീട് വെച്ചു കൊടുക്കാമെന്ന് പറഞ്ഞ് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ‘ഞാന്‍ നാസര്‍ മാനു. വയനാട്, നിലമ്പൂരിലെ അവസ്ഥ വളരെ ദയനീയമാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ചിലര്‍, അതുപോലെ വീട് നഷ്ടപ്പെട്ടവര്‍, അങ്ങനെ ഒരുപാടു പേര്‍ വലിയ ദുരിതത്തിലാണ്.
കുറ്റിപ്പുറത്ത് 10 കുടുംബത്തിനു വീട് വെയ്ക്കാനുള്ള സൗകര്യം ഞാന്‍ ചെയ്തുകൊടുക്കാം. ഏതു സംഘടന വരികയാണെങ്കിലും അവരുടെ പേരില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തുകൊടുക്കാം.
അതുപോലെ പാണ്ടിക്കാട് 10 കുടുംബത്തിനു വീട് വെയ്ക്കാന്‍ സ്ഥലം കൊടുക്കാം. വെള്ളവും വൈദ്യുതിയും റോഡ് സൗകര്യവുമൊക്കെയുള്ള നല്ല സ്ഥലമാണ്.’ എന്നും നാസര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ നല്ല മനസിനെ പ്രശംസിച്ച് നിരവധിപേര്‍ വീഡിയോ ഷെയര്‍ ചെയ്തു.
https://www.facebook.com/nazar.maanu.378/videos/186401159033198/?t=0
Post Your Comments