മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനെ പ്രഖ്യാപിച്ചു. രവി ശാസ്ത്രി തന്നെ തുടരും. അഭിമുഖത്തിന് ശേഷം കപിൽ ദേവ് സമിതിയുടേതായിരുന്നു പ്രഖ്യാപനം. അഭിമുഖത്തിൽ കൂടുതൽ മാർക്ക് രവി ശാസ്ത്രിക്കെന്നു കപിൽ ദേവ്. മൈക്ക് ഹസ്സൻ രണ്ടാമതും, ടോം മൂടി മൂന്നാമത് എത്തി. നായകൻ വിരാട് കോഹ്‍ലിയുടെ അഭിപ്രായം തേടിയില്ലെന്നു കപിൽ ദേവ് പറഞ്ഞു. 2021ലെ ടി20 ലോകകപ്പ് വരെ രണ്ട് വര്‍ഷത്തേക്കാണ് നിയമനം.
Kapil Dev, Cricket Advisory Committee (CAC): Ravi Shastri to continue as Indian Cricket Team's (Senior Men) Head Coach pic.twitter.com/3ubXMz4hn3
— ANI (@ANI) August 16, 2019
അന്തിമ പട്ടികയിലുണ്ടായിരുന്ന ആറുപേരില്‍ ഫില്‍ സിമണ്‍സ് പിന്‍മാറിയതോടെ അഞ്ചുപേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. 2007ലെ ലോക ടി20 വിജയിച്ച ഇന്ത്യന്‍ ടീമിന്റെ മാനേജര്‍ ആയിരുന്ന ലാല്‍ചന്ദ് രജ്പുത്, മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിംഗ് എന്നിവരാണ് അന്തിമ പട്ടികയിലുണ്ടായിരുന്ന മറ്റു രണ്ടു പേർ. സ്കൈപ്പ് വീഡിയോ കോളിലൂടെ രവി ശാസ്ത്രിയും ടോം മൂഡിയും അഭിമുഖത്തില്‍ പങ്കെടുത്തപ്പോൾ റോബിന്‍ സിംഗ്, ലാല്‍ചന്ദ് രജ്പുത്, മൈക് ഹെസന്‍ എന്നിവര്‍ അഭിമുഖത്തിന് നേരിട്ടെത്തി.
Kapil Dev, Cricket Advisory Committee (CAC): Indian cricket team captain Virat Kohli's opinion wasn't sought while selecting Indian Cricket Team's (Senior Men) Head Coach https://t.co/owJpGx5I8G
— ANI (@ANI) August 16, 2019
കഴിഞ്ഞ ഏകദിനലോകകപ്പോടെ രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചിരുന്നുവെങ്കിലും വെസ്റ്റ് ഇന്‍ഡീസ് പര്യടനം പൂര്‍ത്തിയാവുന്നതുവരെ 45 ദിവസത്തേക്ക് കരാര്‍ നീട്ടി നൽകിയിരുന്നു. കപില്‍ ദേവിന് പുറമെ അന്‍ഷുമാന്‍ ഗെയ്ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് ഉപദേശക സമിതിയിലുണ്ടായിരുന്നത്.
Also read : ഇന്ത്യന്‍ ടീം പരിശീലകനായി രവി ശാസ്ത്രി തുടര്‍ന്നേക്കും; സൂചനകളിങ്ങനെ
Post Your Comments