മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി രണ്ട് കുരുന്നുകള്‍ തങ്ങളുടെ കുടുക്കയിലെ നാണയത്തുട്ടുകളും കൊണ്ട് എത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തായിക്കാട്ടുകരയില്‍ തുടങ്ങിയ ‘ മലബാറിലേക്ക് ഒരു കൈതാങ്ങ്’ എന്നപേരില്‍ തുടങ്ങിയ കളക്ഷന്‍ സെന്ററിലാണ് രസകരമായ സംഭവം നടന്നത്. ചേച്ചി ഇസാഫത്ത് അലിയും കുഞ്ഞനുജന്‍ മുഹമ്മദ് ഇദ് ദാനുമാണ് തങ്ങളുടെ സമ്പാദ്യവുമായി എത്തിയത്.
പെരുന്നാളിന് കിട്ടിയ 100, 20 ,10 നോട്ടുകളെല്ലാം മുഹമ്മദ് പ്രസിഡന്റ് ഉമ്മറിന് കൈമാറി. പിന്നീട് ചേച്ചി കുടുക്ക പൊട്ടിച്ച് കിട്ടിയ ചില്ലറകള്‍ ബാഗില്‍ നിന്ന് ടേബിളില്‍ വെച്ച് തുടങ്ങി. അവസാനത്തെ ചില്ലറകള്‍ ടേബിളില്‍ വെച്ചതോടെ ‘ ഫുള്ളും കൊടുക്കണ്ടടി…’ എന്ന് പറഞ്ഞ് കുഞ്ഞനുജന്‍ ഇടപെടുകയായിരുന്നു. കൈ കൊണ്ട് ഒരുപിടി ചില്ലറ വാരി ബാഗിലിടാന്‍ നോക്കിയെങ്കിലും ചേച്ചി അത് എതിര്‍ത്തു. എന്നാല്‍ ക്യാമ്പിലുള്ളവര്‍ ആ പണം എടുത്തോയെന്ന് പറയുകയായിരുന്നു.
Post Your Comments