ചെന്നൈ: ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിവ് കാണിക്കുന്ന ചിഹ്നങ്ങള്‍ കുട്ടികളെ ധരിപ്പിക്കരുതെന്ന നിർദേശവുമായി തമിഴ്‌നാട് സർക്കാർ. തമിഴ്നാട്ടിലെ ചില സ്‌കൂളുകളില്‍ കുട്ടികളെ ഇത്തരത്തിലുള്ള ചിഹ്നങ്ങൾ കൈത്തണ്ടയിൽ കെട്ടാന്‍ നിര്‍ബന്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിലക്ക് മറികടന്ന് ഇത്തരം നടപടികള്‍ തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവുണ്ട്.
കുട്ടികളെ ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്ന ഇത്തരം ചിഹ്നങ്ങള്‍ ധരിക്കാന്‍ ഏതെങ്കിലും സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ഓരോ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എസ്.കണ്ണപ്പൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുവപ്പ്, മഞ്ഞ, പച്ച, കാവി നിറങ്ങളിലുള്ള അടയാളങ്ങളാണ് കുട്ടികളെ ധരിപ്പിച്ചിരുന്നത്. കുട്ടി മേല്‍ജാതിയില്‍ പെട്ടതാണോ കീഴ്ജാതിയില്‍ പെട്ടതാണോ എന്ന് തിരിച്ചറിയാനാണ് ഈ നടപടി.
Post Your Comments