KeralaLatest News

ജാതിവിവേചനമുണ്ടെങ്കിൽ കർശന നടപടിയെടുക്കും; എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയിൽ നിലപാട് വ്യക്തമാക്കി എസ്‌സിഎസ്ടി കമ്മീഷൻ

തിരുവനന്തപുരം: എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ജാതിവിവേചനമുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് എസ്‌സിഎസ്ടി കമ്മീഷൻ അറിയിച്ചു. കുമാറിന്റെ ഭാര്യ സജിനിയിൽ നിന്നും കമ്മീഷൻ മൊഴിയെടുത്തു. അതേസമയം, മരണകാരണം ജാതി വിവേചനം തന്നെയെന്ന് സജിനി വ്യക്തമാക്കി.

കേസിൽ ഏഴ് സാധാ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തത് ഉന്നത ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമെന്ന് സജിനി പറഞ്ഞു. കൂടുതൽ പേരിൽ നിന്ന് മൊഴിയെടുക്കുമെന്നും കമ്മീഷൻ അംഗം എസ് അജയകുമാർ പറഞ്ഞു.

ജാതി അധിക്ഷേപമടക്കം കുമാർ നേരിട്ട പീഡനങ്ങൾ പലതും പരിഗണിച്ചിട്ടില്ലെന്നും സജിനി കുറ്റപ്പെടുത്തി. മൃതദേഹത്തിൽ മർദ്ധനമേറ്റ പാടുകൾ ഉണ്ടെന്നാണ് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. കുമാറിന്റെ മരണത്തിലെ ദുരൂഹത മാറ്റാൻ ഏതറ്റം വരെയും പോകുമെന്നും സജിനി പറഞ്ഞു. കുമാറിനെ മദ്യപാനിയും മാനസിക രോഗിയുമായി ചിത്രീകരിച്ച് കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ഭാര്യ സജിനി നേരത്തെ ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button