മോസ്‌കോ: 233 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിൽ പക്ഷിയിടിച്ചു. പൈലറ്റിന്റെ മനോധൈര്യം മൂലം വൻ അപകടമാണ് ഒഴിവായത്. കേടുപറ്റിയ വിമാനം പൈലറ്റ് സുരക്ഷിതമായി സമീപത്തുള്ള പാടത്ത് ഇറക്കുകയായിരുന്നു. യാത്രക്കാരിൽ 23 പേര്‍ക്ക് നിസാര പരിക്കേറ്റുവെങ്കിലും എല്ലാവരും സുരക്ഷിതരാണ്. റഷ്യയിലെ മോസ്‌കോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉരുള്‍ എയര്‍ലൈന്‍സ് എയര്‍ ബസ് 321 ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
Read also: യാത്രാവിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ദമ്പതികളും മകളും മരിച്ചു
പക്ഷിയിടിച്ച് എഞ്ചിന് അപകടം പറ്റിയതോടെ പൈലറ്റ് ദമീര്‍ യുസുപോവ് വിമാനം തൊട്ടുമുന്നില്‍ കണ്ട ചോളപ്പാടത്ത് ഇറക്കി. ‘233 ജീവനുകള്‍ രക്ഷിച്ച യഥാര്‍ത്ഥ ഹീറോ ആണ് ദമീര്‍ യുസുപോവ്’ എന്നാണ് പ്രവ്ദ ടാബ്‌ളോയിഡ് പൈലറ്റിനെ വിശേഷിപ്പിച്ചത്. പക്ഷിയിടിച്ചതോടെ വിമാനം ചെറുതായി കുലുങ്ങുകയും തീപിടിച്ചതിന്റെ ചെറിയ മണവും വരികയായിരുന്നു.
Post Your Comments