
വാഷിങ്ടണ്‍: ചെറുയാത്രാവിമാനം തകര്‍ന്ന് ഇന്ത്യന്‍ വംശജരായ ഡോകര്‍ ദമ്പതികളും മകളും മരിച്ചു. ഫിലാഡെല്‍ഫിയയില്‍ ആണ് സംഭവം. ഡോക്ടര്‍ ജസ്‌വീര്‍ ഖുറാന(60), ഭാര്യ ഡോ.ദിവ്യ ഖുറാന (54), മകള്‍ കിരണ്‍ ഖുറാന (19)എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഖുറാനയ്ക്ക് പൈലറ്റ് ലൈസന്‍സ് ഉണ്ടായിരുന്നു.
സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിമാനം പറത്തിയിരുന്നത് ഖുറാന തന്നെയാണ്. നോര്‍ത്ത് ഈസ്റ്റ് ഫിഡാഡെല്‍ഫിയ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം ഒഹിയോ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റി വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പാണ് തകര്‍ന്നു വീണത്.
ALSO READ: മധ്യകേരളത്തില്‍ ദുരിതമൊഴിയുന്നു; മഴ കുറഞ്ഞതായി റിപ്പോര്‍ട്ട്
ഡല്‍ഹി എയിംസില്‍ ഗവേഷകരായിരുന്ന ദമ്പതികള്‍ 20 വര്‍ഷത്തോളമായി യു.എസിലാണ്. ദമ്പതികളുടെ രണ്ടാമത്തെ മകളായ കിരണ്‍ ഹാരിടണ്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ക്രിസ്റ്റഫര്‍ ആശുപത്രിയിലാണ് ജസ്‌വീറും ദിവ്യയും ജോലി ചെയ്തിരുന്നത്.
ALSO READ: അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യ നിലയെ കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെ
Post Your Comments