KeralaLatest News

പ്രളയ ദുരിതാശ്വാസം എങ്ങനെയായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിക്കണമെന്ന് പി.സി വിഷ്ണുനാഥ്; മറുപടിയുമായി എന്‍.എസ് മാധവന്‍

കൊച്ചി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ തങ്ങി പണിയെടുക്കുകയാണു വേണ്ടതെന്ന് പരിഹസിച്ച എന്‍.എസ് മാധവന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. രാഹുല്‍ ഇനിയും വയനാട് സന്ദര്‍ശിക്കുമെന്നും ഇടതു ചിന്തകനായ എന്‍. എസ് മാധവന്‍ പ്രളയ ദുരിതാശ്വാസം എങ്ങനെയായിരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനെ ഉപദേശിക്കുന്നതു നന്നായിരിക്കുമെന്നുമാണ് വിഷ്ണുനാഥ് പറഞ്ഞത്.

ട്വിറ്ററിലായിരുന്നു ഇരുവരുടെയും വാക്പോര്. ‘തന്റെ മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. വയനാട്ടിലും മലപ്പുറത്തുമായി പതിനഞ്ചോളം ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ദുരിതബാധിതരായ ആയിരക്കണക്കിന് ആളുകളെ കണ്ടു. ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ചകള്‍ നടത്തി. ജനപ്രതിനിധികളെ കണ്ടു. വീണ്ടും അദ്ദേഹം വയനാട് സന്ദര്‍ശിക്കും. എന്‍.എസ് മാധവന്‍ പരാമര്‍ശിച്ച ശശീന്ദ്രന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.’- വിഷ്ണുനാഥ് ട്വിറ്ററില്‍ കുറിച്ചു.

ALSO READ:  ഇന്ത്യ പാക് യുദ്ധമുണ്ടായാൽ അതിനു കാരണം അന്താരാഷ്ട്ര സമൂഹമെന്ന് പഴിയുമായി ഇമ്രാൻ ഖാൻ

 

‘നന്ദി, അതു ചെയ്യാം’ എന്നായിരുന്നു എന്‍.എസ് മാധവന്‍ അതിന് നല്‍കിയ മറുപടി ട്വീറ്റ്.’തിരക്കുള്ളയാളാണെന്ന നാട്യം രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണം. വീട്ടില്‍ കാത്തിരിക്കാന്‍ ഭാര്യയും കുട്ടികളുമില്ല. അദ്ദേഹം വയനാട്ടില്‍ തങ്ങി പണിയെടുക്കുകയാണു വേണ്ടത്.അതെങ്ങനെ വേണമെന്നു സ്ഥലം എം.എല്‍.എ ശശീന്ദ്രനെ കണ്ടു പഠിക്കാവുന്നതാണ്.’ എന്നായിരുന്നു ആദ്യം എന്‍.എസ് മാധവന്റെ ട്വീറ്റ്. ഇതിന് മറുപടിയുമായാണ് പി.സി വിഷ്ണുനാഥ് രംഗത്തെത്തിയത്.

ALSO READ: കേരളത്തിന് സാന്ത്വനവുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരിയും

shortlink

Related Articles

Post Your Comments

Related Articles


Back to top button