KeralaLatest News

കേരളത്തിന് സാന്ത്വനവുമായി കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരിയും

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് കൈത്താങ്ങായി കോവളത്ത് കൊല്ലപ്പെട്ട ലാത്വിയന്‍ യുവതിയുടെ സഹോദരിയും. തന്റെ വരുമാനത്തിന്റ ഒരു പങ്കാണ് ലിഗയുടെ സഹോദരി ഇല്‍സി സ്‌ക്രോമേന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ALSO READ: ‘അടുത്ത ലോഡും റെഡിയാണ്, കൊടുത്തിട്ടു വാ’; ട്രോളുകളില്‍ നിറഞ്ഞ് മേയര്‍ ബ്രോ

‘ കേരളത്തില്‍ കൊല്ലപ്പെട്ട നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയന്‍ യുവതിയുടെ ഇല്‍സി നമുക്ക് പിന്തുണയറിയിച്ചു’ വെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അയര്‍ലന്‍ഡിലുള്ള അവര്‍ തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ ശേഷമാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചത്. ഈ വിഷമാവസ്ഥയില്‍ കേരളീയര്‍ക്കൊപ്പമെന്നാണ് ഇല്‍സിയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് അവര്‍ ആശംസിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: മഴ താണ്ഡവമാടിയപ്പോള്‍ ജിഷ്മയുടെ വിവാഹത്തിനായി കരുതിയതെല്ലാം നഷ്ടമായി; രക്ഷകനായി ഷാന്‍ എത്തി

‘ സമാനതകള്‍ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നില്‍ക്കാന്‍ തോന്നുന്ന ഇല്‍സിയുടെ മനസ് വലുതാണ്. ഇല്‍സിയുടെ സന്ദേശം മലയാളികള്‍ക്കാതെ ആത്മവിശ്വാസം നല്‍കും. ആ നല്ല മനസിന് സംസ്ഥാനത്തിന്റെ ആദര’ വെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ പ്രളയദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഇല്‍സി സ്‌കൊമേന്‍, കേരളീയര്‍ എത്രയും പെട്ടെന്ന് ഈ ദുരന്തത്തില്‍ നിന്നും കരകയറട്ടെയെന്നും മലയാളികള്‍ തന്റെ പ്രാര്‍ത്ഥനകളിലുണ്ടാകുമെന്നും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അവര്‍ കുറിച്ചിട്ടുണ്ട്.

ALSO READ: മേയര്‍ വി.കെ പ്രശാന്തിനെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ; ലോഡുകളുടെ എണ്ണം 50 കഴിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button