കോഴിക്കോട്: മാഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 44 ബോട്ടില്‍ മദ്യവും 20 കിലോഗ്രാം ഹാന്‍സും പിടികൂടി. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും എക്‌സൈസും നടത്തിയ സംയുക്ത പരിശോധനയിലൂടെയാണ് മദ്യവും പാന്‍മസാലയും ഉള്‍പ്പെടെയുള്ള ലഹരി ഉത്പന്നങ്ങളുടെ ശേഖരം പിടികൂടിയത്. മാഹിയില്‍ നിന്നുള്ള വിദേശമദ്യത്തിന്റെ 44 ബോട്ടിലും 20 കിലോഗ്രാം ഹാന്‍സുമാണ് പിടികൂടിയത്. എകദേശം 1470 പാക്കറ്റ് പാന്‍മസാലയാണ് ട്രെയിനില്‍ നിന്നും കണ്ടെടുത്തത്.
കണ്ണൂരില്‍ നിന്ന് കോഴിക്കോട് പോകുന്ന 56652 നമ്പര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ നടത്തിയ പരിശോധനയിലാണ് മദ്യവും പാന്‍ മസാലയും കണ്ടെത്തിയത്. എന്നാല്‍ ഇവ കടത്തിയ ആളെ പിടികൂടാനായിട്ടില്ല. ആര്‍ പി എഫ് എസ് ഐ കെ.എം സുനില്‍ കുമാര്‍ ഹെഡ് കോണ്‍സ്റ്റബിള്‍ പി.പി – ബിനിഷ് കോണ്‍സ്റ്റബിള്‍മാരായ പ്രവീണ്‍, ബിനു കോണ്‍സ്റ്റബിള്‍ രാമകൃഷ്ണന്‍ തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
ALSO READ: സംസ്ഥാനത്ത് പ്രളയത്തില്‍ റോഡുകള്‍ തകര്‍ന്നടിഞ്ഞു : പൊതുമരാമത്തിന് 2611 കോടി രൂപയുടെ നഷ്ടം
Post Your Comments