കായംകുളം: താന്‍ കൃഷിചെയ്തുകിട്ടിയ വിളവെല്ലാം ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കിയിരിക്കുകയാണ് ഒരു കുഞ്ഞു കര്‍ഷക. കായംകുളം ഐക്യ ജംഗ്ഷന്‍ മേനാന്തറ വീട്ടില്‍ ഷൈജുവിന്റെ മകള്‍ ഷിഫ ഫാത്തിമയാണ് തന്റെ കൃഷി ഇടത്തില്‍ വിളഞ്ഞ പച്ചക്കറികള്‍ കായംകുളം നടക്കാവ് എല്‍പി സി ലെ ദുരിതാശ്വക്യാമ്പിലേക്ക് നല്‍കിയത്. പിതാവിന്റെയും ഷിഫയുടേയും കൃഷി ഇടങ്ങളില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി വിളവ് എടുക്കുന്ന പച്ചകറികള്‍ ഹരിപ്പാട് ഗാന്ധിഭവനിലെ അമ്മമാര്‍ക്കാണ് നല്‍കി വന്നിരുന്നത്.
ALSO READ : സംസ്ഥാനത്ത് പ്രളയത്തില്‍ റോഡുകള്‍ തകര്‍ന്നടിഞ്ഞു : പൊതുമരാമത്തിന് 2611 കോടി രൂപയുടെ നഷ്ടം
എന്നാല്‍ ഇപ്രാവശ്യം വിളവ് എടുത്തപ്പോള്‍ അവള്‍ക്ക് തോന്നിയതാണ് പ്രളയത്തില്‍ വിഷമിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് അവ നല്‍കാമെന്ന്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്നതില്‍ പങ്കാളിയാകുവാന്‍ കഴിഞ്ഞാല്‍ അതില്‍പരം പുണ്യമില്ലെന്ന് അവള്‍ കരുതി. വീട്ടുകാരോട് ഈ കാര്യം അറിയിച്ചപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്‍കുകയിരുന്നു. പഴം, പച്ചമുളക്, കോവക്ക, വെണ്ടക്ക, വഴുതനങ്ങ, പപ്പായ, പാവക്ക, പയര്‍ എന്നിവയാണ് കുട്ടി കര്‍ഷകയായ ഷിഫ ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്‍കിയത്. 2018 ലെ കൃഷിഭവനിലെ കുട്ടി കര്‍ഷകക്കുള്ള അവാര്‍ഡും ഞാവക്കാട് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഷിഫ ഫാത്തിമ നേടിയിരുന്നു.
ALSO READ: അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് സൈനികനെ കാണാതായതായി സംശയം
Post Your Comments