‘തെക്കനെയും മൂര്‍ഖനെയും ഒരുമിച്ച് കണ്ടാല്‍ ആദ്യം തെക്കനെ കൊല്ലുകയല്ല, തെക്കനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണം. ദുരിതബാധിത കേന്ദ്രങ്ങളിലേക്ക് തലസ്ഥാന നഗരത്തിന്റെ കരുതല്‍ കയറ്റി അയക്കുന്ന സ്നേഹത്തിന്റെ വ്യാപാരി തിരുവനന്തപുരം നഗരസഭ മേയര്‍ അഡ്വ. വികെ പ്രശാന്തും സംഘവും ഇതിനോടകം 50 ലധികം ലോഡുകളാണ് കയറ്റിയയച്ചത്. പ്രശാന്ത് ഇപ്പോള്‍ വെറും പ്രശാന്ത് അല്ല, സോഷ്യല്‍മീഡിയയിലെ മേയര്‍ ബ്രോയാണ്. 54ാമത്തെ ലോഡ് നിറച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് മേയര്‍ നല്‍കുന്ന വിവരം.
തെറ്റിദ്ധാരണ പരത്തുന്ന ഒരു അറിയിപ്പ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിനു ശേഷം അവധിയില്‍ പോയ കളക്ടര്‍ കെ ഗോപാലകൃഷ്ണന്റെ അസാന്നിധ്യത്തില്‍ മേയര്‍ പ്രശാന്ത് തിരുവനന്തപുരത്തിനു വഴി കാട്ടി. ആദ്യ ദിവസം ഒഴിഞ്ഞു കിടന്ന കളക്ഷന്‍ സെന്ററുകള്‍ നിറയാന്‍ തുടങ്ങി. പകരം വെക്കാനാവാത്ത സ്‌നേഹവും കരുതലുമായാണ് ഇതിനോടകം 50ലധികം ലോഡുകള്‍ തലസ്ഥാന നഗരിയില്‍ നിന്നും പുറപ്പെട്ടത്.
https://www.facebook.com/VKPrasanthTvpm/videos/1388615531291170/?t=0
രാത്രിയും പകലുമില്ലാതെ മേയര്‍ക്കൊപ്പം കൈമെയ് മറന്ന് പ്രവര്‍ത്തിക്കുകയാണ് തിരുവനന്തപുരത്തെ സന്നദ്ധ സംഘടനകളും. മേയര്‍ വികെ പ്രശാന്തും കോര്‍പ്പറേഷനും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കയ്യടിച്ച് സോഷ്യല്‍മീഡിയയില്‍ നിരവധി പോസ്റ്റുകളും ട്രോളുകളും നിറഞ്ഞു. മേയര്‍ ബ്രോ മരണമാസാണെന്നാണ് നിറയുന്ന കമന്റുകളില്‍ ഏറെയും.
READ ALSO: ഗ്രാമങ്ങളുടെ സ്‌നേഹവായ്പ് ; തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കളക്ഷൻ പോയിന്റിൽ സഹായപ്രവാഹം
കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം കളക്ടറായിരുന്ന വാസുകിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രളയക്കെടുതി അനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസത്തിനുള്ള സാധനങ്ങള്‍ അയക്കുന്നതിലും കളക്ഷന്‍ സെന്ററുകള്‍ സജീവമാക്കി നിര്‍ത്തുന്നതിലും കളക്ടര്‍ വലിയ പങ്കു വഹിച്ചിരുന്നു.
Post Your Comments