പുല്പള്ളി : 2019 ജൂലൈയിലെ പ്രളയക്കെടുതിയില്‍ തകര്‍ന്ന വീടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നനുവദിച്ച നാലു ലക്ഷം രൂപ സമാനപേരിലുള്ള മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന് പരാതി. ഇതോടെ വീട് നിര്‍മിക്കാന്‍ കഴിയാതെ വീട്ടമ്മ ദുരിതത്തിലായി.
Read Also : ഓണക്കിറ്റിൽ കുടുംബശ്രീയുടെ ലേബലൊട്ടിച്ച ശർക്കരവരട്ടി : സിപിഎം നേതാക്കൾക്കെതിരെ നടപടി
പൂതാടി പഞ്ചായത്തിലെ ചീയമ്പം 73ലെ കിഴക്കേക്കര തങ്കമണിയാണ് അനര്‍ഹ കൈപ്പറ്റിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഓഫിസുകള്‍ കയറിയിറങ്ങുന്നത്. തങ്കമ്മയുടെ അക്കൗണ്ട് ഇരുളത്തെ ബാങ്കിലാണ്. ആ പണം മറ്റൊരു തങ്കമ്മയുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് ബാങ്കുകാര് സമ്മതിക്കുന്നതായും ഇവര്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച വിശദീകരണം തേടി കത്തുമയച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ട ഓഫിസുകളില്‍നിന്നു ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്ന് തങ്കമ്മ പറയുന്നു.
വീട് പൂര്‍ണമായും തകര്‍ന്നതോടെ നാട്ടുകാരാണ് ഷെഡ് നിര്‍മിച്ച് നല്‍കിയത്. സദാസമയവും വന്യജീവികള്‍ വിഹരിക്കുന്ന വനത്തോടു തൊട്ടുരുമ്മിയാണ് ഷെഡ്.
Post Your Comments