Latest NewsKerala

‘അടുത്ത ലോഡും റെഡിയാണ്, കൊടുത്തിട്ടു വാ’; ട്രോളുകളില്‍ നിറഞ്ഞ് മേയര്‍ ബ്രോ

കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസത്തിനുള്ള സാധനങ്ങള്‍ അയക്കുന്നതിലും കളക്ഷന്‍ സെന്ററുകള്‍ സജീവമാക്കി നിര്‍ത്തുന്നതിലും വലിയ പങ്കുവഹിച്ച തിരുവനന്തപുരം കളക്ടറായിരുന്ന വാസുകിയെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. ഇത്തവണത്തെ പ്രളയക്കെടുതിയില്‍ ഒപ്പം നിന്ന തിരുവന്തപുരം മേയര്‍ വികെ പ്രശാന്തിനെയും സോഷ്യല്‍മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മേയര്‍ ബ്രോയെന്നാണ് പ്രശാന്തിനെ അഭിസംബോധന ചെയ്യുന്നതും.

READ ALSO: മഴ താണ്ഡവമാടിയപ്പോള്‍ ജിഷ്മയുടെ വിവാഹത്തിനായി കരുതിയതെല്ലാം നഷ്ടമായി; രക്ഷകനായി ഷാന്‍ എത്തി

ദുരിതബാധിത കേന്ദ്രങ്ങളിലേക്ക് തലസ്ഥാന നഗരത്തിന്റെ കരുതല്‍ കയറ്റി അയക്കുന്ന സ്നേഹത്തിന്റെ വ്യാപാരി തിരുവനന്തപുരം നഗരസഭ മേയര്‍ അഡ്വ. വികെ പ്രശാന്തും സംഘവും ഇതിനോടകം 50 ലധികം ലോഡുകളാണ് കയറ്റിയയച്ചത്. മേയര്‍ ബ്രോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ട്രോളുകളില്‍ നിറയുന്നത്.

READ ALSO: ‘മൂന്നാം ദിവസം വീണ്ടെടുക്കപ്പെട്ട ദേഹങ്ങളില്‍ അവരുടെ പ്രിയതമനുമൂണ്ടായിരുന്നു. കവളപ്പാറ ഒട്ടേറേ കരളുകളെ പറിച്ചെടുത്ത് കൊണ്ടു പോയിരിക്കുന്നു’- ഹൃദയം നോവുന്ന കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button