Latest NewsIndia

ഇത് എന്റെ സമ്മാനം; രക്ഷാബന്ധന്‍ ദിനത്തില്‍ സ്ത്രീകള്‍ക്കായി കെജ്രിവാളിന്റെ പ്രഖ്യാപനം

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ ഡല്‍ഹിയിലെ സ്ത്രീകള്‍ക്കാശ്വാസവുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. ഈ വര്‍ഷം ഒക്ടോബര്‍ 29 മുതല്‍ ഡല്‍ഹിയില്‍ എല്ലാ സര്‍ക്കാര്‍ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ALSO READ: ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുലിനെ പിന്തള്ളി പ്രതിപക്ഷത്തെ നയിക്കാന്‍ ഈ നേതാവ് മതിയെന്നും സര്‍വേ

ഡല്‍ഹി ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ബസുകളിലാണ് ഒക്ടോബര്‍ 29 മുതല്‍ ഈ സേവനം ലഭിക്കുക. ക്ലസ്റ്റര്‍ ബസുകളിലും ഈ സൗജന്യം ലഭിക്കും. രക്ഷാബന്ധന്‍ ദിനത്തില്‍ ഡല്‍ഹിയിലെ സഹോദരിമാര്‍ക്കുള്ള തന്റെ സമ്മാനമാണ് ഇതെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്‍പ് ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര പ്രഖ്യാപിച്ചിരുന്നു. അന്ന് ഡിടിസി ബസുകളിലും ഈ സൗജന്യം ലഭ്യമാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ALSO READ: വ്യോമസേനാതാവളത്തില്‍ നിന്നും അതിപ്രധാനമായ സന്ദേശം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് നല്‍കിയെങ്കിലും അദ്ദേഹം അത് കേട്ടില്ല : ബലാകോട്ട ആക്രമണം സംബന്ധിച്ച് ഏറ്റവും നിര്‍ണായക വിവരം പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button