ന്യൂഡല്‍ഹി: വ്യോമസേനാതാവളത്തില്‍ നിന്നും അതിപ്രധാനമായ സന്ദേശം വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് നല്‍കിയെങ്കിലും അദ്ദേഹം അത് കേട്ടില്ല : ബലാകോട്ട ആക്രമണം സംബന്ധിച്ച് ഏറ്റവും നിര്‍ണായക വിവരം പുറത്ത്. പാക്കിസ്ഥാന്റെ വ്യോമസേനയുടെ അമേരിക്കന്‍ നിര്‍മ്മിത എഫ് 16 വിമാനത്തെയാണ് റഷ്യന്‍ നിര്‍മ്മിത മിഗ് 21 ബൈസണുമായി അഭിനന്ദന്‍ വര്‍ധമാന്‍ പിന്തുടര്‍ന്ന് തുരുത്തിയത്. എന്നാല്‍ പാക്ക് യുദ്ധവിമാനത്തെ പിന്തുടരുന്നതില്‍ നിന്ന് പിന്മാറാന്‍ സേനാതാവളത്തില്‍ നിന്ന് അഭിനന്ദന് നിര്‍ദേശമയച്ചിരുന്നുവെന്നാണ ് നിര്‍ണായക വിവരം പുറത്തുവന്നിരിക്കുന്നത്.
മിഗ് 21 ബൈസണ്‍ യുദ്ധവിമാനത്തിലെ ആശയവിനിമയ സംവിധാനം പാക്ക് യുദ്ധവിമാനത്തിനു തകര്‍ക്കാന്‍ സാധിച്ചതിനാലാണ് സേനാതാവളത്തില്‍ നിന്നുള്ള നിര്‍ണായക നിര്‍ദേശം അഭിനന്ദന് കേള്‍ക്കാന്‍ സാധിക്കാതെ പോയത്. ഇതിനിടെയാണ് ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയുമായെത്തിയ പാക്ക് യുദ്ധവിമാനത്തെ പിന്തുടരുന്നതിനിടെയിലാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്ക് പിടിയിലാകുന്നത്.
ReadAlso : ശത്രുപാളയത്തില്‍ പെട്ട് മർദ്ദനമേറ്റിട്ടും തല ഉയര്‍ത്തി ധീരനായ വിങ് കമാണ്ടര്‍ അഭിനന്ദൻ വർദ്ധമാൻ
പഴക്കം ചെന്ന മിഗ് വിമാനത്തിലെ ആശയവിനിമയ സംവിധാനത്തിന്റെ പോരായ്മയാണ് അഭിനന്ദന്‍ പാക്ക് പിടിയിലാകാന്‍ കാരണമായത്. എന്നാല്‍ ഇക്കാര്യം വ്യോമസേന സ്ഥിരീകരിച്ചിട്ടില്ല.
യുദ്ധവിമാനങ്ങളില്‍ അത്യാധുനിക ആശയവിനിമയ ഉപകരണം പ്രതിരോധ വികസന കേന്ദ്രം(ഡിആര്‍ഡിഒ) ഏതാനും വര്‍ഷം മുമ്പ് വികസിപ്പിച്ച്് നല്‍കിയെങ്കിലും പോരായ്മകള്‍ ചൂണ്ടിക്കാട്ടി സേന ഉപയോഗിച്ചിട്ടില്ല.
ReadAlso : അഭിനന്ദന് വേറിട്ട ആദരമൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം
പാക്ക് യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയ അഭിനന്ദന് രാജ്യത്തിന്റെ ആദരം. യുദ്ധകാലത്തെ ധീരതയ്ക്കുള്ള മൂന്നാമത്തെ വലിയ സേനാ മെഡലാണ് വീര്‍ചക്ര. കഴിഞ്ഞ ഫെബ്രുവരി 27 നാണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാശന്റ എഫ്16 വിമാനത്തെ മിഗ് 21 ബൈസണ്‍ ഉപയോഗിച്ച് അഭിനന്ദന്‍ വെടിവെച്ചു വീഴ്ത്തിയത്. പിന്നാലെ പാക്ക് പിടിയിലായ അഭിനന്ദന്‍ മാര്‍ച്ച് ഒന്നിനാണ് മോചിതനായത്.
Post Your Comments