2020 ഏപ്രിലിനു മുന്‍പ് തന്നെ ഭാരത് സ്റ്റേജ്- 6 (ബി.എസ്-6) അനുസരിച്ചുള്ള വാഹനങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി യമഹ മോട്ടോര്‍സ് ഇന്ത്യ. ഈ വര്‍ഷം നവംബറില്‍ തന്നെ ബി.എസ്-6 മോട്ടോര്‍ സൈക്കിളുകള്‍ വിപണിയിലെത്തിയേക്കുമെന്നാണ് സൂചന. അതേസമയം 2020 ജനുവരിയില്‍ പുതിയ മോട്ടോര്‍ സൈക്കിളുകള്‍ പുറത്തിറക്കുമെന്നും, ബി.എസ്-6 വാഹനങ്ങള്‍ക്ക് ഉത്പാദനച്ചെലവ് കൂടുമെന്നതിനാല്‍ വാഹനങ്ങളുടെ വിലയില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നും കമ്പനി ചെയര്‍മാന്‍ മോട്ടോഫുമി ഷിറ്റാര വ്യക്തമാക്കി.
Also read : വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ് : ഇടിവ് സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ 19 വര്‍ഷത്തിനിടെ ആദ്യമായി
പുതിയ വാഹനങ്ങള്‍ക്ക് സൈഡ് സ്റ്റാന്‍ഡ് സ്വിച്ച് ഉള്‍പ്പെടെയുള്ള നിരവധി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനും കമ്പനി തീരുമാനിച്ചു.സൈഡ് സ്റ്റാന്‍ഡ് മാറ്റിയില്ലെങ്കിൽ എന്‍ജിന്‍ സ്റ്റാര്‍ട്ട് ആവാത്ത രീതിയിലുള്ള സംവിധാനമായിരിക്കും ഒരുക്കുക.
Post Your Comments