മുംബൈ : രാജ്യത്ത് വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. 18.71 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 19 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പാസഞ്ചര്‍ വെഹിക്കിള്‍സ് (പിവി), ഇരുചക്രവാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വാഹന വില്‍പ്പന ജൂലൈയില്‍ 18,25,148 യൂണിറ്റായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പന 22,45,223 യൂണിറ്റായിരുന്നു. ഇതോടെ ഈ മേഖലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ 15,000 ത്തോളം തൊഴിലാളികള്‍ക്കാണ് ജോലി നഷ്ട്ടപ്പെട്ടത്.
തുടര്‍ച്ചയായ ഇടിവ് ജൂലൈയില്‍ വരെ തുടര്‍ച്ചയായ 9 മാസവും പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇടിവുണ്ടായി. കഴിഞ്ഞ മാസം ആഭ്യന്തര കാര്‍ വില്‍പ്പന 35.95 ശതമാനം ഇടിഞ്ഞ് 1,22,956 ല്‍ എത്തി. 2018 ജൂലൈയില്‍ ഇത് 1,91,979 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസം മൊത്തം ഇരുചക്രവാഹന വില്‍പ്പന 16.82 ശതമാനം ഇടിഞ്ഞ് 15,11,692 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇത് 18,17,406 യൂണിറ്റായിരുന്നു. വാണിജ്യ വാഹന വില്‍പ്പന 25.71 ശതമാനം ഇടിഞ്ഞ് 56,866 യൂണിറ്റിലെത്തി. 2018 ജൂലൈയില്‍ ഇത് 76,545 യൂണിറ്റായിരുന്നു.
താല്‍ക്കാലിക ജോലിക്കാരാണ് തൊഴില്‍ നഷ്ട്ടപ്പെട്ടവരില്‍ അധികവും. വില്‍പ്പന ഇടിഞ്ഞതോടെ മുന്നൂറോളം ഡീലര്‍ഷിപ്പുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്
Post Your Comments