ന്യൂ ഡൽഹി : ഏറെ സുരക്ഷയുള്ള തിഹാര്‍ ജയിലില്‍ കാമുകനെ കാണാന്‍ യുവതി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് എത്തിയത് നാല് തവണ. കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് അതി സുരക്ഷ സെല്ലില്‍ കഴിയുന്ന കാമുകന്‍ ഹേമന്ത് ഗാര്‍ഗിനെ കാണാൻ എന്‍ജിഒ വര്‍ക്കര്‍ എന്ന വ്യാജേന നാല് ദിവസമാണ് സുരക്ഷ ജീവനക്കാരെ പറ്റിച്ച് യുവതി ജയിലില്‍ എത്തിയത്. ഒടുവില്‍ ജയിലിലെ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് യുവതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജയില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ രാജേഷ് ചോപ്രയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു.
Also read : രാജ്യം കനത്ത സുരക്ഷാവലയത്തില്‍ : ചെങ്കോട്ടയില്‍ മാത്രം 500 നിരീക്ഷണ കാമറകള്‍
ചൊവ്വാഴ്ച അന്വേഷണം ആരംഭിച്ച കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണത്തില്‍ സെല്‍ നമ്പര്‍ രണ്ടിലെ സൂപ്രണ്ട് റാം മെഹറുമായി സൗഹൃദ ബന്ധമുണ്ടാക്കിയ ശേഷമാണ് യുവതി അകത്ത് പ്രവേശിച്ചതെന്ന് കണ്ടെത്തി. കാമുകന്‍ തന്നെയാണ് പദ്ധതി ആസൂത്രണം ചെയ്തത്. ഹേമന്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി റാം മെഹറിന്‍റെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററായി ജയിലില്‍ ജോലി ചെയ്യുന്നുണ്ട്. ഇരുവരും നല്ല സൗഹൃദത്തിലാണ്. ഈ സൗഹൃദം മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. ജയില്‍ സൂപ്രണ്ട് ഹേമന്തിനെ വിശ്വസിച്ചതാണ് വീഴ്ചക്ക് കാരണമെന്നും പ്രാഥമിക നിഗമനം.മെഹറിന്‍റെ കമ്പ്യൂട്ടറില്‍ രഹസ്യ സ്വഭാവമുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. ഔദ്യോഗിക ആവശ്യത്തിനുള്ള കമ്പ്യൂട്ടര്‍ ഹേമന്ത് സ്വന്തം ആവശ്യത്തിനും ഉപയോഗിച്ചിരുന്നു.
Post Your Comments