കോഴിക്കോട്: രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ മരിച്ച സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ കുടുംബത്തിന് നാടിന്റെ നാനാഭാഗത്തു നിന്നും സഹായം. നടന്‍മാരായ മമ്മൂട്ടിയും ജയസൂര്യയും ലക്ഷങ്ങള്‍ സഹായം നല്‍കിയതിനു പുറമെ വീട് നിര്‍മിച്ച് കൊടുക്കാന്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും രംഗത്ത് .
Read Also : ലിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍
ലിനുവിന്റെ മാതാവിനെ ഫോണില്‍ വിളിച്ച് നടന്‍ മമ്മൂട്ടി സഹായവാഗ്ദാനം നല്‍കിയതിന് പിന്നാലെ നിരവധി പേര്‍ ലിനുവിനെ സഹായിക്കാന്‍ രംഗത്തുവന്നു. ലിനുവിന്റെ കുടുംബത്തിനായി അഞ്ച് ലക്ഷം രൂപ ജയസൂര്യ നല്‍കിയപ്പോള്‍ കുടുംബത്തിന് വീടുവെച്ചു നല്‍കാമെന്ന വാഗ്ദാനമാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കിയത്.
Read Also : രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട ലിനുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് എംടി രമേശ്
ലിനുവിന്റെ അമ്മയെ ഫോണില്‍ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി. ലിനു ചെയ്തത് മഹത്തായ പ്രവൃത്തിയാണെന്നും ഇതൊരു മകന്‍ നല്‍കുന്നതായി മാത്രം കണ്ടാല്‍ മതിയെന്നും ജയസൂര്യ ലിനുവിന്റെ അമ്മയോട് പറഞ്ഞു. ഇത് കൂടാതെ ലിനുവിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മ്മിച്ച് നല്‍കും. ഫൗണ്ടേഷന്‍ പ്രതിനിധിയായി എത്തിയ മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് നല്‍കി. ലിനുവിന്റെ കടം വീട്ടാനുള്ള സഹായവും വിശ്വശാന്തി ഫൗണ്ടേഷന്‍ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജര്‍ രവിയും സംഘവും ലിനുവിന്റെ ചെറുവണ്ണൂരിലെ വീട് സന്ദര്‍ശിച്ചത്. മരപ്പണി തൊഴിലാളിയായിരുന്നു ലിനു.
ബേപ്പൂരിലാണ് ലിനുവിന്റെ വീട്. അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയാണ് കഴിഞ്ഞിരുന്നത്. വീട് മഴയെടുത്തപ്പോള്‍ സമീപത്തെ സ്‌കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവര്‍ മാറി. ഇവിടെ നിന്നാണ് ലിനുവും കൂട്ടരും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. കുണ്ടായിത്തോട് എരഞ്ഞിരക്കാട്ട് പാലത്തിനു സമീപം രക്ഷാപ്രവര്‍ത്തനത്തിടെ ലിനുവിനെ കാണാതായി. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗമായിരുന്നു ഇത്. രണ്ട് തോണികളിലായിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. എന്നാല്‍ തിരികെ വന്നപ്പഴാണ് ലിനുവിനെ കാണാനില്ലെന്ന് മനസിലായത്.. മണിക്കൂറുകള്‍ക്ക് ശേഷം ലിനുവിന്റെ ജിവനറ്റ ശരീരം സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു.
വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ലിനുവും മാതാപിതാക്കളും സഹോദരങ്ങളും ദുരിതാശ്വാസ ക്യാംപിലേക്കു മാറിയത്. ഇവിടെ നിന്നാണ് മറ്റുള്ളവരെ രക്ഷിക്കാന്‍ ലിനു ഇറങ്ങിത്തിരിച്ചത്. ലിനുവിനെ കണ്ടെത്താന്‍ ഒരു ദിവസം നീണ്ട തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് വെള്ളക്കെട്ടില്‍ നിന്നും ലിനുവിന്റെ മൃതദേഹം ലഭിച്ചു. അമ്മയും സഹോദരങ്ങളും കഴിയുന്ന ക്യാംപിലേക്കാണ് മൃതദേഹം എത്തിച്ചത്.
അതിനിടെ ലിനുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് ഹരിദ്വാര്‍ കര്‍ണ്ണാവതി മിത്രമണ്ഡല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചു. ഈ തുക സേവാഭാരതി വഴി ഉടനെ കൈമാറുമെന്ന് അവര്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറെ അറിയിച്ചു. ലിനുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും ആവശ്യപ്പെട്ടു.
Post Your Comments