കോഴിക്കോട് : രക്ഷാപ്രവർത്തനത്തിനിടെ മരണപ്പെട്ട സേവാഭാരതി പ്രവര്‍ത്തകൻ ലിനുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ലിനുവിന്റെ അമ്മയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംടി രമേശ്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ലിനുവിന് ജീവന്‍ നഷ്ടമായതെന്നും 25 ലക്ഷം രൂപയുടെ ധനസഹായം കുടുംബാഗംങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
Also read : മഴക്കെടുതി : മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിനെതിരെ യുഡിഎഫ് എംഎല്‍എമാർ
കോഴിക്കോട് ചെറുവണ്ണൂരിലെ ക്യാമ്പിൽ നിന്നുമാണ് ലിനു രക്ഷാപ്രവര്‍ത്തനത്തിനായി പോയത് രണ്ട് തോണികളിലായിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗമായിരുന്നു ഇത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നാണ് കരുതിയത്. എന്നാല്‍ തിരികെ വന്നപ്പോൾ ലിനുവിനെ കാണാനില്ലെന്ന് മനസിലായി.തുടര്‍ന്ന് പ്രദേശത്ത് അഗ്നിശമന സേന നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
Post Your Comments