ഇടപ്പള്ളി : കുറുക്കുവഴികളിലൂടെ കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലേക്ക് ഇനി കടക്കാനാവില്ല. ഫ്ലാറ്റുഫോമുകളിലേക്കുള്ള അനധികൃത പ്രവേശന കവാടങ്ങള്‍ക്ക് പൂട്ടിടാനുള്ള നീക്കങ്ങൾ റെയില്‍വേ സംരക്ഷണ സേന ആരംഭിച്ചു. ഇതിന്റെ ഭാഗമായി എറണാകുളം ടൗണ്‍ സ്റ്റേഷനിൽ രണ്ടാം പ്ളാറ്റുഫോമിലെ വടക്കേയറ്റത്തും മദ്ധ്യഭാഗത്തും ഉണ്ടായിരുന്ന നാലു അനധികൃത വഴികള്‍ അധികൃതര്‍ അടച്ചു. മെട്രോ പാലത്തിനരികിലേക്കുള്ള വഴിയും ഇതിലുള്‍പ്പെടും. സുരക്ഷയുടെ പേരില്‍ മൂന്നു ദിവസത്തേക്കാണിതെങ്കിലും സ്ഥിരമാക്കണമെന്നാണ് സംരക്ഷണ സേന നിര്‍ദേശം. ഈ വഴികളെല്ലാം അടക്കുന്ന രീതിയില്‍ മതിലുകളും പണിയാന്‍ പദ്ധതിയുണ്ട്.
കേരളത്തിലെ മറ്റു പ്രധാനപ്പെട്ട സ്റ്റേഷനുകളിലും ഇതേ നടപടികൾ പ്രതീക്ഷിക്കാം. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെയും പോര്‍ട്ടര്‍മാരുടെയുമാെക്കെ അഭിപ്രായങ്ങളും അധികൃതര്‍ പരിശോധിക്കുന്നുണ്ട് ചെന്നൈയില്‍ നിന്നെത്തിയ സംരക്ഷണസേന ഡി .ഐ .ജി യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എറണാകുളത്തെ രണ്ടു സ്റ്റേഷനുകളിലും അനധികൃത പ്രവേശന വഴികള്‍ സുരക്ഷാ ഭീഷണിയാണെന്ന് കണ്ടെത്തിയിരുന്നു.
Post Your Comments