കൊച്ചി: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച എഴുത്തുകാരന് എന്‍.എസ്.മാധവന് ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. ”തന്റെ മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി എത്തിയിരുന്നു. വയനാട്ടിലും മലപ്പുറത്തുമായി പതിനഞ്ചോളം ദുരിതാശ്വാസ ക്യാംപുകളും സന്ദര്‍ശിച്ചു. ദുരിതബാധിതരായ ആയിരക്കണക്കിന് ആളുകളെ കണ്ടു. ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ചകള്‍ നടത്തി. ജനപ്രതിനിധികളെ കണ്ടു. വീണ്ടും അദ്ദേഹം വയനാട് സന്ദര്‍ശിക്കും. എന്‍എസ് മാധവന് പരാമര്‍ശിച്ച ശശീന്ദ്രന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇടതുചിന്തകനായ എന്‍എസ് മാധവന് പ്രളയദുരിതാശ്വാസം എത്തരത്തിലായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിച്ചാല്‍ നന്നായിരിക്കും”, പിസി വിഷ്ണുനാഥ് ട്വിറ്ററില്‍ കുറിച്ചു.
നിലവില്‍ ജോലിയും കൂലിയുമില്ല.. നാട്ടില്‍ കാത്തിരിയ്ക്കാന്‍ ഭാര്യയോ മക്കളോ ഇല്ല , വയനാട് മണ്ഡലത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കാനെത്തിയ രാഹുല്‍ഗാന്ധി പെട്ടെന്ന് മടങ്ങിയതിനെതിരെ എഴുത്തുകാരന് എന്‍.എസ് മാധവന് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് പി.സി.വിഷ്ണുനാഥ് രംഗത്തെത്തിയത്
Post Your Comments