പോര്‍ട്ട് ഓഫ് സ്പെയിന്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തിനെതിരെ അച്ചടക്ക നടപടിയുമായി ബിസിസിഐ. ട്രിനിഡാഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരോട്, അപമര്യാദയായി പെരുമാറിയതിനാണ് നടപടി. ടീമിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെയായിരുന്നു സംഭവം.
ALSO READ: രാജ്യസ്നേഹം മറന്ന് പാകിസ്ഥാനില്‍ പാടാന്‍ പോയി; ഗായകന് വിലക്ക്
ജലസംരക്ഷണത്തെ കുറിച്ച്, ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കുന്ന പരസ്യത്തിന്റെ ചിത്രീകരണത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് സുബ്രമണ്യത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ തന്നെ ശല്യപ്പെടുത്തരുതെന്നാണ്, ഹൈക്കമ്മീഷന് ഉദ്യോഗസ്ഥരോട് സുനില്‍ സുബ്രഹ്മണ്യം നല്കിയ മറുപടി. സര്‍ക്കാര്‍ ബിസിസിഐയെ അതൃപ്തി അറിയിച്ചതോടെ , ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി സംഭവത്തില്‍ ഇടപെടുകയായിരുന്നു. സുബ്രമണ്യവുമായുള്ള കരാര്‍ നീട്ടേണ്ടെന്ന്, വിനോദ് റായി നിര്‍ദേശിച്ചതായാണ് സൂചനകള്‍.
ALSO READ: ഒറ്റപ്പെട്ടുപോകുമോയെന്ന ഭയം ഉറക്കം കെടുത്തുന്നു; പിന്തുണ തേടി പാകിസ്ഥാൻ
ടെസ്റ്റ് പരമ്പര തുടങ്ങും മുന്‍പ് സുബ്രഹ്മണ്യത്തെ നാട്ടിലേക്ക് തിരികെ വിളിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ്നാട് രഞ്ജി ടീം സ്പിന്നറായിരുന്ന സുനില്‍ സുബ്രഹ്മണ്യം, ആര് അശ്വിന്റെ ആദ്യകാല പരിശീലകനാണ്.
Post Your Comments