കൊച്ചി : എറണാകുളത്ത് പുതിയ രൂപത വരണമെന്ന മാര്‍ പൗവത്തിലിന്റെ പ്രസ്താവനയ്‌ക്കെതിരെ അതിരൂപതാ സംരക്ഷണ സമിതി രംഗത്ത്. ചങ്ങനാശേരി മുന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ പൗവത്തിലാണ് വിവാദമായ പ്രസ്താവന നടത്തിയത്. എറണാകുളത്ത് പുതിയ രൂപത വരണമെന്ന മാര്‍ പൗവത്തിലിന്റെ പ്രസ്താവന തെറ്റിദ്ധാരണജനകമാണെന്നും, ഇത് സീറോ മലബാര്‍ സിനഡിന്റെ തീരുമാനത്തോടുളള വെല്ലുവിളിയാണെന്നും എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
പുതിയ രൂപത വരണമെന്നത് മാര്‍ പൗവത്തിലിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അതിരൂപതയില്‍ അടുത്തുണ്ടായ ഭൂമിയിടപാട് വിവാദം അതിരൂപതയുടെ ആഭ്യന്തര പ്രശ്നം മാത്രമായിരുന്നു. അതിനെ സഭാ തലവന് എതിരെയുള്ള നീക്കങ്ങളായി ചിത്രീകരിച്ച് സീറോ മലബാര്‍ സഭയുടെ പ്രശ്നമാക്കി വളര്‍ത്തിയെടുത്തത് ചില തത്പരകക്ഷികളുടെ ബോധപൂര്‍വമായ നീക്കങ്ങളാണെന്നും സംരക്ഷണ സമിതി കുറ്റപ്പെടുത്തി.
Post Your Comments