Latest NewsIndia

മലിനജല ഭീഷണിക്ക് തടയിടാന്‍ പുതിയ പദ്ധതി; രാജ്യത്തുടനീളം സംസ്‌കരണ പ്ലാന്റുകള്‍

ന്യൂഡല്‍ഹി: കേന്ദ്ര ഭവന, നഗരവികസന മന്ത്രാലയം വാട്ടര്‍ പ്ലസ് പ്രോട്ടോകോള്‍ രംഗത്തിറക്കി. രാജ്യത്തെ മലിന ജല മുക്തമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 5 വര്‍ഷം പൂര്‍ത്തിയാക്കുന്ന ശുചിത്വഭാരത യജ്ഞത്തിന്റെ അടുത്ത ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ, മലിനജല സംസ്‌കരണ പ്ലാന്റുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കും. പദ്ധതി നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പ്രോട്ടോകോളിലുള്ളതെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.

ALSO READ: ഒൻപതും പത്തും മാർക്കു നേടിയ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ പുതിയ തസ്തികകളിൽ കയറിപ്പറ്റുന്നു; സെക്രട്ടേറിയറ്റ് നിയമനത്തിലും അട്ടിമറിശ്രമം

ജലസ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കുക, ശുചിമുറികളില്‍ നിന്നുള്ള മലിന ജലം കെട്ടി നില്‍ക്കുന്നത് ഴിവാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
യന്ത്ര സഹായത്തോടെ ആള്‍നൂഴികള്‍ വൃത്തിയാക്കാനും പദ്ധതിയുണ്ട്. ആളെ ഉപയോഗിച്ച് ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ മുന്‍കരുതല്‍ ഉറപ്പാക്കും. മലിനജലത്തിന്റെ 10% കൃഷിക്ക് വിനിയോഗിക്കും.നഗരങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുകയെന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

ALSO READ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

shortlink

Related Articles

Post Your Comments

Related Articles


Back to top button