ന്യൂഡല്‍ഹി: സിക്കിമിലെ പ്രാദേശിക പാര്‍ട്ടിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എസ്ഡിഎഫ്) 10 എംഎല്‍എമാർ ബിജെപിയിൽ. ന്യൂഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയില്നിന്നുമാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവ് ചടങ്ങില്‍ സംബന്ധിച്ചു. ഇതോടെ 15 അംഗ എസ്ഡിഎഫില്‍ ഇനി 5 അംഗങ്ങളാണ് ഇനിയുള്ളത്.
Read also: മൂവായിരത്തോളം ഇസ്ലാംമത വിശ്വാസികള്‍ ബിജെപിയിലേക്ക്
അതേസമയം സിക്കിമില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റും നേടാതിരുന്ന ബിജെപി ഇപ്പോള്‍ സംസ്ഥാനത്തെ പ്രതിപക്ഷമായി മാറി. സിക്കി൦ നിയമസഭയില്‍ 32 അംഗങ്ങളാണ് ഉള്ളത്. ഈ വര്‍ഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറെക്കാലം അധികാരത്തില്‍ ഇരുന്ന എസ്.ഡി.എഫിനെ പരാജയപ്പെടുത്തി സിക്കിം ക്രാന്തികാരി മോര്‍ച്ച അധികാരത്തിലെത്തുകയായിരുന്നു. എസ്.കെ.എം 17 സീറ്റും എസ്ഡിഎഫ് 15 സീറ്റുമാണ് നേടിയത്.
Post Your Comments